പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsപത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
മനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ തുബ്ലിയിലുള്ള ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമം നടത്തി.
സൗഹൃദത്തിനും ആത്മീയ അഭിവൃദ്ധിക്കും ഊന്നൽ നൽകിയ ഈ സംഗമത്തിൽ 200ലധികം ആളുകൾ പങ്കെടുത്തു. സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായ സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, മണിക്കുട്ടൻ, സെയ്ദ് ഹനീഫ് എന്നിവരോടൊപ്പം കോഓഡിനേറ്റർ അനിൽ കുമാർ, അസോസിയേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും മെംബർമാരും കുടുംബാംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തു. മെംബർമാരുടേയും ഭാരവാഹികളുടെയും പിന്തുണയും സഹകരണവും ആഘോഷത്തെ കൂടുതൽ പ്രഭാവിതമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.