പത്തേമാരി സൗജന്യ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബുദയ്യ കിങ്സ് ഡെന്റൽ സെന്ററുമായി ചേർന്ന് സൗജന്യ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു. പത്തേമാരി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ഈറയ്ക്കൽ അധ്യക്ഷനായ ചടങ്ങിൽ ജോ. സെക്രട്ടറി അജ്മൽ കായംകുളം സ്വാഗതവും സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്കർ ഉദ്ഘാടനവും നിർവഹിച്ചു.
എൺപതോളം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പിന് ഡോ. ആഗ്ന നേതൃത്വം നൽകി.
ഡോ. രേഷ്മ ദന്ത സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. ഡോ. നൗഫൽ, ഡോ. മുഹമ്മദ് ജിയാദ്, ഡോ. നാസിയ എന്നിവരുടെ സേവനം ക്യാമ്പിന്റെ വിജയത്തിന് മുതൽക്കൂട്ടായി.
ക്യാമ്പ് നടത്തിപ്പിനായി സഹകരിച്ച കിങ്സ് ഡെന്റൽ സെന്ററിന് പത്തേമാരിയുടെ സ്നേഹാദരവായി മെമന്റോ പ്രസിഡന്റ് മുഹമ്മദ് ഈറയ്ക്കൽ സൂപ്പർവൈസർ ഇബ്രാഹിമിന് കൈമാറി.
ട്രഷറർ ഷാഹിദ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ സന്തോഷ്കുമാർ, ദിവിൻ കുമാർ, വിപിൻ കുമാർ, ലിബിഷ്, ലൗലി, ശോഭന, റജില, മേരി അസോസിയേഷൻ അംഗം അശ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.