അമിത കീടനാശിനി സാന്നിധ്യം: അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറികൾക്ക് ബഹ്റൈനിൽ വിലക്ക്
text_fieldsമനാമ: പഴം-പച്ചക്കറികളിലെ അമിത കീടനാശിനി പ്രയോഗം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബഹ്റൈൻ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ചില ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഇൗജിപ്തിൽ നിന്നുള്ള മുളക്, ലെബനാനിൽ നിന്നുള്ള ആപ്പിൾ, യമനിൽ നിന്നുള്ള എല്ലാ തരം പഴങ്ങളും, ജോർഡനിൽ നിന്നുള്ള മുളക്, കാബേജ്, കോളിഫ്ലവർ, ലെറ്റ്യൂസ്, ബീൻസ്, വഴുതന, ഒമാനിൽ നിന്നുള്ള മത്തൻ, കാരറ്റ്, വാട്ടർക്രെസ് എന്നിവയാണ് നിരോധിച്ചതെന്ന് അഗ്രികൾചർ ആൻറ് മറൈൻ റിസോഴ്സ് അഫയേഴ്സ് അറിയിച്ചു. നിരോധിത ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതി ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് നിരോധിത ഉൽപന്നങ്ങൾ എത്തുന്നില്ല എന്ന കാര്യം ഉറപ്പാക്കാനായി അതിർത്തിയിൽ പരിശോധന കർശനമാക്കി. നിലവിൽ കേമ്പാളത്തിലുള്ള പഴം^പച്ചക്കറികളെ കുറിച്ച് ആശങ്കവേണ്ടെന്നും അധികൃതർ അറിയിച്ചു.
ഒമാൻ, ഈജിപ്ത്, ജോര്‍ഡന്‍, ലബനാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതിക്ക് അടുത്തമാസം 15 മുതൽ നിരോധനമേർപ്പെടുത്തുമെന്ന് യു.എ.ഇ കാലാവസ്ഥ, പരിസ്ഥിതി കാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
ഇതേ തുടർന്ന ഒമാൻ കാർഷിക, ഫിഷറീസ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് ബിൻ നാസർ അൽ ബക്രിയും ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് അൽ സുവൈദിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
നിരോധനത്തിെൻറ വിശദ വിവരങ്ങൾക്ക് പുറമെ ഉയർന്ന തോതിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ ഉൽപന്നങ്ങളുടെ സാമ്പിളുകൾ ലഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ചയിൽ ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.