Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപി.​ബി. താ​ജു​ദ്ദീ​ൻ...

പി.​ബി. താ​ജു​ദ്ദീ​ൻ അ​നു​സ്​​മ​ര​ണം ന​ട​ത്തി

text_fields
bookmark_border
പി.​ബി. താ​ജു​ദ്ദീ​ൻ അ​നു​സ്​​മ​ര​ണം ന​ട​ത്തി
cancel
camera_alt

ജി.​സി.​സി കെ.​എം.​സി.​സി ക​യ്​​പ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം കൂ​ട്ടാ​യ്​​മ സം​ഘ​ടി​പ്പി​ച്ച പി.​ബി. താ​ജു​ദ്ദീ​ൻ അ​നു​സ്​​മ​ര​ണ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ന​ന്മ​യു​ടെ രാ​ഷ്​​ട്രീ​യ​ത്തി​ലൂ​ടെ ത​ല​മു​റ​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളെ സ്വാ​ധീ​നി​ച്ച ജ​ന​കീ​യ​നാ​യി​രു​ന്നു പി.​ബി. താ​ജു​ദ്ദീ​നെ​ന്ന് മു​സ്​​ലിം​ലീ​ഗ് തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി.​സി.​സി കെ.​എം.​സി.​സി ക​യ്​​പ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം കൂ​ട്ടാ​യ്​​മ ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച പി.​ബി. താ​ജു​ദ്ദീ​ൻ അ​നു​സ്മ​ര​ണ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഷ്​​ട്രീ​യ, മ​ത, സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലും ചാ​ല​ക​ശ​ക്തി​യാ​യി പ്ര​വ​ർ​ത്തി​ച്ച പി.​ബി. താ​ജു​ദ്ദീ​ൻ ക​ർ​മ​മ​ണ്ഡ​ല​ത്തി​ൽ അ​ന്ത​സ്സു​റ്റ മാ​തൃ​ക​ക​ൾ സ​മ്മാ​നി​ച്ചാ​ണ് ക​ട​ന്നു​പോ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​ദി ദ​മ്മാം കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ചെ​യ​ർ​മാ​ൻ പി.​കെ അ​ബ്​​ദു​ൽ റ​ഹിം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ബൂ​ദ​ബി കെ.​എം.​സി.​സി ക​യ്​​പ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് അ​ൻ​വ​ർ പെ​രി​ഞ്ഞ​നം കോ​ഓ​ഡി​നേ​റ്റ​റാ​യി​രു​ന്നു. ബ​ഹ്​ൈ​റ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ ക​യ്​​പ​മം​ഗ​ലം സ്വാ​ഗ​തം പ​റ​ഞ്ഞു.

അ​ബൂ​ദ​ബി കെ.​എം.​സി.​സി ത​യാ​റാ​ക്കി​യ 'സ്നേ​ഹ​പൂ​ർ​വം താ​ജു​ക്ക'​എ​ന്ന ഡോ​ക്യു​മെൻറ​റി ട്ര​ഷ​റ​ർ സാ​ദി​ഖ് അ​ബൂ​ബ​ക്ക​ർ പെ​രി​ഞ്ഞ​നം അ​വ​ത​രി​പ്പി​ച്ചു. കു​വൈ​ത്ത്​ കെ.​എം.​സി.​സി ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​ജ​ഹാ​ൻ പ​തി​യാ​ശ്ശേ​രി, യൂ​ത്ത് ലീ​ഗ് ക​യ്​​പ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ​ലിം പു​റ​ക്കു​ളം, അ​ഷ​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ (ദു​ബൈ), ബ​ഹ്​​റൈ​ൻ കെ.​എം.​സി.​സി സൗ​ത്ത് സോ​ൺ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഹ​ൽ തൊ​ടു​പു​ഴ, ക​യ്​​പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​വൈ. ഷെ​മീ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ. ഇ​സ്ഹാ​ക്ക് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ബൂ​ദ​ബി കെ.​എം.​സി.​സി നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഷി​ദ് അ​ബൂ​ബ​ക്ക​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.B. Tajuddin
Next Story