പി.സി.ഡബ്ല്യു.എഫ് ബഹ്റൈൻ കലാവേദി ഓണോത്സവം
text_fieldsമനാമ: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ- പി.സി.ഡബ്ല്യു.എഫ് ബഹ്റൈൻ കലാവേദി സംഘടിപ്പിച്ച ഓണോത്സവം 2024 നടന്നു. പി.സി.ഡബ്ല്യു.എഫ് ഒരുക്കുന്ന സ്ത്രീധനരഹിത വിവാഹ സംഗമം സ്ത്രീകളുടെ മൂല്യം ഉയർത്തുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഐമാക്, ബി.എം.സി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.
2025 ജനുവരി നാല്, അഞ്ച് തീയതികളിൽ പൊന്നാനിയിലാണ് സ്ത്രീധനരഹിത വിവാഹ സംഗമം നടക്കുക. മാതൃകപരമായ പ്രവർത്തനമാണെന്നും പ്രവാസി സമൂഹവും യുവതലമുറയും സ്ത്രീധനം എന്ന വിപത്തിനെതിരെ ചിന്തിക്കണമെന്നും നടൻ പ്രകാശ് വടകര പറഞ്ഞു.
പി.സി.ഡബ്ല്യു.എഫ് പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയർമാൻ ഷിഹാബ് വെളിയങ്കോട് സ്വാഗതം പറഞ്ഞു. നടി ജയ മേനോൻ മുഖ്യാതിഥി ആയിരുന്നു. ലൈറ്റ്സ് ഓഫ് കൈൻഡ് സ്ഥാപകൻ സെയ്ത് ഹനീഫ, റസാഖ് ബാബു വല്ലപ്പുഴ എന്നിവർ ആശംസകൾ നേർന്നു.
സല്ലാഖ് ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ ഒരുക്കിയിരുന്നു. പൂക്കള മത്സരം, ഓണപ്പാട്ട്, ഗ്രൂപ് ഡാൻസ്, സോളോ ഡാൻസ്, സഹൃദയ നാടൻപാട്ട്, കോൽക്കളി, കുട്ടികൾക്കുള്ള മത്സരങ്ങൾ എന്നിവക്ക് പ്രോഗ്രാം കൺവീനർ ഹസൻ വി.എം. മുഹമ്മദ്, ട്രഷറർ പി.ടി. അബ്ദുറഹ്മാൻ, ജസ്നി സെയ്ത്, ലൈല റഹ്മാൻ, സിത്താര നബീൽ, സ്നേഹ ശ്രീജിത്ത്, ധന്യ പ്രജോഷ് എന്നിവർ നേതൃത്വം നൽകി. വടംവലി, ഷൂട്ടൗട്ട്, ഉറിയടി, നീന്തൽ മത്സരം എന്നിവ ഷമീർ ലുലു, അൻവർ, വി.എം. ഷറഫ്, നബീൽ, മുസ്തഫ, റയാൻ സെയ്ത് എന്നിവർ നിയന്ത്രിച്ചു.
ഓൺലൈനിൽ നടത്തിയ ഓണപ്പാട്ട്, നാടൻപാട്ട്, മലയാളി മങ്ക, ക്യൂട്ട് ബേബി, മലയാളി കപ്പ്ൾസ് എന്നീ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മുഖ്യരക്ഷാധികാരി ബാലൻ കണ്ടനകം, ജനറൽ സെക്രട്ടറി ഷഫീഖ് പാലപ്പെട്ടി, കലാവേദി കൺവീനർ നസീർ പൊന്നാനി, പ്രോഗ്രാം വൈസ് ചെയർമാൻ ഫിറോസ് വെളിയങ്കോട്, വനിത വിങ് രക്ഷാധികാരി സമീറ സിദ്ദീഖ് എന്നിവർ നൽകി. പ്രോഗ്രാം കോഓഡിനേറ്റർ സദാനന്ദൻ കണ്ണത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.