പി.സി.ഡബ്ല്യൂ.എഫ് രക്തദാന ക്യാമ്പ് നടത്തി
text_fieldsമനാമ: ബഹ്റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി ‘ഓരോ ജീവനും വിലപ്പെട്ടതാണ്, ഓരോ തുള്ളി രക്തവും അതിലേറെ വിലപ്പെട്ടതാണ്’ എന്ന സന്ദേശവുമായി സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിന് വേണ്ടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് നടത്തി. ചടങ്ങിൽ സാമൂഹികപ്രവർത്തകൻ സുരേഷ് പുത്തൻവിളയിൽ മുഖ്യാതിഥി ആയിരുന്നു. പ്രവാസികളുടെ ഉന്നമനത്തിനും, ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കും പി.സി.ഡബ്ല്യൂ.എഫ് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച വെക്കുന്നതെന്ന് സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്ക് ഹെഡ് സക്കിന പറഞ്ഞു.
സുരേഷ് പുത്തൻവിളയിലിന് മുസ്തഫ കൊളക്കാടും സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിന് പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരിയും മൊമെന്റോ കൈമാറി. അലി കാഞ്ഞിരമുക്ക്, ശറഫുദ്ധീൻ, ഷമീർ, മധു എടപ്പാൾ, ഫസൽ പി. കടവ്, അൻവർ, റംഷാദ് റഹ്മാൻ, നബീൽ, പി.ടി അബ്ദുറഹ്മാൻ, നസീർ, ദർവേശ്, മുഷ്ത്താഖ്, സിദ്ധീഖ് എന്നിവർ വ്യക്തികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു. ഷഫീഖ് പാലപ്പെട്ടി സ്വാഗതവും സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.