Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയുദ്ധത്തിനും...

യുദ്ധത്തിനും അധിനിവേശത്തിനുമെതിരെ പീസ് കാമ്പയിൻ; ആൽബം പ്രകാശനം ചെയ്തു

text_fields
bookmark_border
Peace Campaign
cancel
camera_alt

പീ​സ് കാ​മ്പ​യി​ൻ ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​നാ​മ: യു​ദ്ധ​ത്തി​നും അ​ധി​നി​വേ​ശ​ത്തി​നു​മെ​തി​രെ സ​ന്ദേ​ശ​വു​മാ​യി മ്യൂ​സി​ക്ക​ൽ ആ​ൽ​ബം, ചാ​രി​റ്റി, പെ​യി​ന്റി​ങ് ഉ​ൾ​ക്കൊ​ള്ളി​ച്ച പീ​സ് കാ​മ്പ​യി​ൻ ആ​ൽ​ബ​ത്തി​ന്റെ പ്ര​കാ​ശ​നം കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ എ​സ്.​വി. ബ​ഷീ​ർ, ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ഫി​റോ​സ് തി​രു​വ​ത്ര, വി. ​അ​നീ​സ്, ഷെ​മി​ലി പി. ​ജോ​ൺ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​ഖ്യാ​ത ഉ​ർ​ദു ക​വി ഷാ​ഹി​ദ് മീ​റി​ന്റെ ക​വി​ത​യും വി​ഖ്യാ​ത ഫ​ല​സ്തീ​ൻ ക​വി മ​ഹ്മൂ​ദ് ദ​ർ​വീ​ഷി​ന്റെ പ്ര​ശ​സ്ത വ​രി​ക​ളും കോ​ർ​ത്തി​ണ​ക്കി​യ ‘പീ​സ്’ ഗ​സ​ലി​ന്റെ ഔ​ട്ട്ലു​ക്ക് പോ​സ്റ്റ​റും ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

യു​ദ്ധ​വും സ​മാ​ധാ​ന​വും സ​മ​ന്വ​യി​പ്പി​ച്ച സ​ന്ദേ​ശ​മു​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ആ​ൽ​ബം. യു​ദ്ധ​വും അ​ധി​നി​വേ​ശ​വും മ​ന​സ്സി​ലേ​ൽ​പി​ക്കു​ന്ന ദുഃ​ഖ​ഭാ​രം മൂ​ലം ഒ​രു ക​ലാ​കാ​ര​ൻ ദൈ​വ​വു​മാ​യി പ്രാ​ർ​ഥ​ന രൂ​പ​ത്തി​ൽ സം​വ​ദി​ക്കു​ന്ന​താ​ണ് ആ​ൽ​ബ​ത്തി​ന്റെ ഇ​തി​വൃ​ത്തം. ഹാ​ഷിം റ​ഹ്മാ​നാ​ണ് ഗാ​ന​ത്തി​ന്റെ പു​ന​രാ​വി​ഷ്‍കാ​ര​വും ആ​ലാ​പ​ന​വും കാ​ര​ക്ട​റും ചെ​യ്തി​രി​ക്കു​ന്ന​ത്. ഹാ​രി​സ് ഇ​ക്കാ​ച്ചു ഛായാ​ഗ്ര​ഹ​ണ​വും രാ​ജേ​ഷ് ജ​യ​കു​മാ​ർ ക​ള​റി​ങ്ങും നി​ർ​വ​ഹി​ച്ചു. ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ സാ​ന്റി​യും റെ​ക്കോ​ഡി​ങ് ആ​ന്റ​ണി​യും നി​ർ​വ​ഹി​ച്ചു.ഗ​ത​കാ​ല സ്മ​ര​ണ​ക​ളു​ണ​ർ​ത്തു​ന്ന വ​ട​ക​ര​യു​ടെ ഗ​സ​ൽ-​ഉ​ർ​ദു പാ​ര​മ്പ​ര്യ​ത്തെ​ക്കു​റി​ച്ചും പീ​സ് ആ​ൽ​ബ​ത്തി​ന്റെ സാ​മൂ​ഹി​ക മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും എ​സ്.​വി. ബ​ഷീ​ർ സം​സാ​രി​ച്ചു.

സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ ക​ല​യു​ടെ​യും സാ​ഹി​ത്യ​ത്തി​ന്റെ​യും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും സ​മ​കാ​ലി​ക​ലോ​ക​ത്ത് പീ​സ് അ​ഥ​വ സ​മാ​ധാ​നം എ​ന്ന വാ​ക്ക് പോ​ലും ഉ​ദ്ഘോ​ഷി​ക്കു​ന്ന ക​ലാ​സൃ​ഷ്ടി​ക​ൾ മ​ഹ​ത്ത​ര​മാ​ണെ​ന്നും ഫി​റോ​സ് തി​രു​വ​ത്ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മാ​ധാ​ന​വും സം​ഗീ​ത​വും ചാ​രി​റ്റി​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഉ​ദ്യ​മ​ങ്ങ​ൾ തി​ക​ച്ചും പ്രോ​ത്സാ​ഹ​ന​മ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്ന് ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര പ​റ​ഞ്ഞു. ക​ല​യും രാ​ഷ്ട്രീ​യ​വും പാ​ടു​ക​യും പ​റ​യു​ക​യും ചെ​യ്യു​ന്ന​ത് നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണെ​ങ്കി​ലും മ​ഹ​ത്ത​ര​മാ​ണെ​ന്ന് വി. ​അ​നീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മാ​ധാ​നം എ​ന്ന ഏ​റ്റ​വും കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള കാ​മ്പ​യി​നു​ക​ൾ പ്ര​തീ​ക്ഷ​നി​ർ​ഭ​ര​മാ​ണെ​ന്ന് ഷെ​മി​ലി പി. ​ജോ​ൺ പ​റ​ഞ്ഞു. പീ​സ് ലോ​ഗോ മു​സ്ത​ഫ മ്യൂ​സും പെ​യി​ന്റി​ങ് മു​ബി ഹാ​ഷിം റ​ഹ്മാ​നും പ്ര​കാ​ശ​നം ചെ​യ്തു. ആ​ഷി​താ ഹാ​രി​സ് സ​ദ​സ്സ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsPeace Campaign album
News Summary - Peace Campaign; The album was released
Next Story