സമാധാന ശ്രമം; ഒമാനെ പ്രശംസിച്ച് യു.എൻ സെക്രട്ടറി
text_fieldsമസ്കത്ത്: അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതക്കും ഒമാൻ നൽകുന്ന പിന്തുണയെ പ്രശംസിച്ച് യു.എൻ സെക്രട്ടറി ജനറൽ. മിഡിലീസ്റ്റ് ഉൾപ്പെടെ ലോകത്ത് സുരക്ഷിതത്വവും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിന് ഒമാൻ നൽകുന്ന പിന്തുണയെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രശംസിച്ചതായി ഒമാൻ ന്യൂസ് ഏജൻസി (ഒ.എൻ.എ) റിപ്പോർട്ട് ചെയ്തു.
ഒമാന്റെ ചരിത്രവും അവർ പ്രചരിപ്പിക്കുന്ന സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സംസ്കാരം ലോകത്തിന് അറിയാമെന്ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി സംഘത്തിന്റെ ആസ്ഥാനം സന്ദർശിച്ച സെക്രട്ടറി ജനറൽ പറഞ്ഞു. ആസ്ഥാനം സന്ദർശിച്ച യു.എൻ സെക്രട്ടറി ജനറലിന് ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ഡോ മുഹമ്മദ് ബിൻ അവദ് അൽ ഹസൻ നന്ദി അറിയിക്കുകയും ചെയ്തു.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ, സുരക്ഷയും സമാധാനവും നിലനിർത്താനും സ്ഥിരതയും സഹകരണവും വർധിപ്പിക്കാനുമുള്ള പ്രവർത്തനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.