പീപ്പിൾസ് ഫോറം ബഹ്‌റൈൻ അനന്യയുടെ ചികിത്സക്ക് ധനസഹായം നൽകി
text_fieldsമനാമ: കോട്ടയം ചിങ്ങവനം സ്വദേശികളായ രാജേന്ദ്രെൻറയും ബിന്ദുകുമാരിയുടെയും ഒരു വയസ് മാത്രം പ്രായമുള്ള അനന്യമോളുടെ ചികിത്സക്കായി പീപ്പിൾസ് ഫോറം ബഹ്‌റൈൻ ധനസഹായം നൽകി. ജന്മനാ കഴുത്തിൽ കാണപ്പെട്ട മുഴ വളർന്നു വരുന്നത് മൂലം കൂടുതൽ പരിശോധനകളും തുടർന്ന് സർജറിയും നിർദ്ദേശിച്ചിരിക്കുകയാണ്. ഇരുപതുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച മകളെ എത്രയും വേഗം നാട്ടിൽ കൊണ്ട് പോയി ചികിത്സനൽകണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം.
എന്നാൽ, കോവിഡ് മൂലം കഴിഞ്ഞ ഒരു വർഷമായി ജോലിയില്ലാത്തതിനാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പോലും വാങ്ങാൻ സാധിക്കാത്ത മാതാപിതാക്കളുടെ ദയനീയാവസ്ഥ 'ഗൾഫ് മാധ്യമ'ത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഇതേത്തുടർന്ന് തങ്ങളുടെ പ്രവർത്തകരിൽനിന്നും സമാഹരിച്ച 1.21 ലക്ഷം രൂപ പീപ്പിൾസ് ഫോറം പ്രസിഡൻറ് ജെ.പി ആസാദ്, ജനറൽ സെക്രട്ടറി വി.വി. ബിജുകുമാർ, ദിലീപ് കുമാർ, പി. മാത്യു, വി. കൃഷ്ണകുമാർ എന്നിവർ കുടുംബത്തെ സന്ദർശിച്ചു കൈമാറി.
ഐ.സി.ആർ.എഫിെൻറയും ഹോപ് ബഹ്റൈെൻറയും ഇടപെടലുകളുടെ ഫലമായി എത്രയും വേഗം നാട്ടിലെത്തി ചികിത്സതേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.