ഫിലിപ്പീൻസ് പ്രതിനിധി സംഘത്തെ എൽ.എം.ആർ.എ സ്വീകരിച്ചു
text_fieldsമനാമ: ഫിലിപ്പീൻസിൽ നിന്നുള്ള ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പ്രതിനിധി സംഘത്തെ എൽ.എം.ആർ.എ സ്വീകരിച്ചു. എൽ.എം.ആർ.എക്ക് കീഴിലുള്ള മൈഗ്രന്റ് വർക്കേഴ്സ് സപ്പോർട്ട് സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ അതോറിറ്റി ലീഗൽ കൺട്രോൾ ആൻഡ് പ്രൊട്ടക്ഷൻ സെക്ടർ ആക്ടിങ് സി.ഇ.ഒ നൂറ ഈസ മുബാറകിന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് എൽ.എം.ആർ.എ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ച് നൂറ സംഘത്തിന് വിശദീകരിച്ചു. പരസ്പരം സഹകരിക്കുന്നതിനുള്ള മേഖലകളും ചർച്ചയായി. തൊഴിലാളികളെ ചൂഷണം ചെയ്യൽ, മനുഷ്യക്കടത്ത് എന്നിവയിൽ നിന്നും സംരക്ഷണം നൽകുന്നതിനുള്ള മാർഗങ്ങളും ചർച്ചയിൽ ഉയർന്നു. ഇതിന്റെ ഭാഗമായി യു.എൻ ബിസിനസ് ഹ്യൂമൺ റൈറ്റസ് പ്രൊട്ടക്ഷൻ (യു.എൻ.ജി.പി), ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രന്റ് വർക്കേഴ്സ് ഗൈഡ്ലൈൻസ് (എം.ഡബ്ല്യു.ജി) എന്നിവക്ക് അനുസൃതമായി ജാഗ്രതാ നടപടികൾ കൈക്കൊള്ളുന്നിനുള്ള പ്രായോഗിക വഴികൾ സംഘം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.