ഈസ ടൗണിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു
text_fieldsമനാമ: കാർഷിക വികസനത്തിനുള്ള ദേശീയ സംരംഭം ആമസോൺ വെബ് സർവിസസ് ബഹ്റൈനുമായി സഹകരിച്ച്, 'ഹരിതവത്കരണം' കാമ്പയിന്റെ ഭാഗമായി ഈസ ടൗണിലെ ബ്ലോക്ക് 801ൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. ഹരിത പ്രദേശം വിപുലീകരിക്കുക, വായു ശുദ്ധീകരിക്കുക, പരിസ്ഥിതി സംരക്ഷിക്കുക, 2060ഓടെ സീറോ കാർബൺ ന്യൂട്രാലിറ്റിയിലെത്താനുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളെ പിന്തുണക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹരിതവത്കരണത്തെ വികസിപ്പിക്കാനുള്ള ദേശീയ ശ്രമങ്ങൾക്ക് പിന്തുണയും നൽകും. ചടങ്ങിൽ എൻ.ഐ.എ.ഡി സെക്രട്ടറി ജനറൽ ശൈഖ മരാം ബിൻത് ഈസ ആൽ ഖലീഫ, ദക്ഷിണ മേഖല മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ അസിം അബ്ദുല്ലത്തീഫ്, ആമസോൺ റീജനൽ ഡയറക്ടർ അംജദ് അൽ അഷ്കർ, ബഹ്റൈനിലെ കമ്പനിയുടെ ഓഫിസ് മേധാവി, കമ്പനി ജീവനക്കാർ, മുനിസിപ്പൽ ഉദ്യോഗസ്ഥർ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, ആമസോൺ എ.ഡബ്ല്യു.എസ് ഇൻകമ്യൂണിറ്റീസ് ടീമിലെ 40 അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.