Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജൂലൈ മുതല്‍ രാജ്യത്ത്...

ജൂലൈ മുതല്‍ രാജ്യത്ത് പ്ലാസ്​റ്റിക് ക്യാരിബാഗുകള്‍ക്ക് നിരോധം

text_fields
bookmark_border
ജൂലൈ മുതല്‍ രാജ്യത്ത് പ്ലാസ്​റ്റിക് ക്യാരിബാഗുകള്‍ക്ക് നിരോധം
cancel

മനാമ: ജൂലൈ 21 മുതല്‍ രാജ്യത്ത് പ്ലാസ്​റ്റിക് ക്യാരിബാഗുകള്‍ക്ക് നിരോധമേര്‍പ്പെടുത്തുമെന്ന് പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് മുബാറക് ബിന്‍ ദൈന വ്യക്തമാക്കി. രാജ്യത്ത് പ്ലാസ്​റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള 2018 ലെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. 2019/11 നമ്പരിലുള്ള മന്ത്രിതല നിയമത്തിനാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശത്തി​​െൻറ വെളിച്ചത്തിലാണ് നിയമം പ്രാബല്യത്തില്‍ വരുത്തുക. ഒറ്റയടിക്ക് പ്ലാസ്​റ്റിക് നിരോധിക്കുകയല്ല, മറിച്ച് ക്രമപ്രവൃദ്ധമായിപ്ലാസ്​റ്റിക് ഉപയോഗം കുറച്ചു കൊണ്ടുവരികയാണ് ചെയ്യുക. നിലവാരം കുറഞ്ഞ പ്ലാസ്​റ്റിക് ഉല്‍പന്നങ്ങള്‍ക്കും ഡിസ്പോസ്ബിള്‍ പ്ലാസ്​റ്റിക്കുകൾക്കും ആദ്യ ഘട്ടത്തില്‍ നിരോധമുണ്ടാകും. പ്രാദേശികമായി സംസ്കരിക്കാന്‍ കഴിയാത്ത തരം പ്ലാസ്​റ്റിക്കുകള്‍ ഇറക്കുമതി ചെയ്യുന്നതും നിര്‍ത്തലാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic bagBahrain News
News Summary - plastic bag-bahrain-bahrain news
Next Story