പ്ലാസ്റ്റിക് മാലിന്യ റീസൈക്ലിങ് യന്ത്രം സ്ഥാപിച്ചു
text_fieldsമനാമ: അൽഒസ്ര സൂപ്പർമാർക്കറ്റ്, ജുഫൈറിലെ മാരിയറ്റ് എക്സിക്യൂട്ടിവ് അപ്പാർട്മെന്‍റ് എന്നിവയുമായി സഹകരിച്ച് ക്യാപിറ്റൽ ഗവർണറേറ്റ് പ്ലാസ്റ്റിക് മാലിന്യ റീസൈക്ലിങ് യന്ത്രം സ്ഥാപിച്ചു. പ്ലാസ്റ്റിക് കുപ്പികളും കാനുകളും റീസൈക്കിൾ ചെയ്യുന്നതിനുള്ള ഉപകരണം ക്യാപിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ഹസൻ അബ്ദുല്ല അൽ മദനി ഉദ്ഘാടനം ചെയ്തു.
'മനാമ ആരോഗ്യ നഗരം' പദ്ധതിയുടെ കീഴിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുന്ന എല്ലാ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കാൻ ക്യാപിറ്റൽ ഗവർണറേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ദോഷകരമായ പ്രത്യാഘാതങ്ങൾ കുറക്കുന്നതിന് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വർധിപ്പിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് അൽഒസ്ര സൂപ്പർമാർക്കറ്റുകളുടെ ഡയറക്ടർ ജനറൽ ജാഫർ അൽ അസ്ഫൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.