പ്ലസ് ടു ഫലം: ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ അവകാശ വാദം പൊള്ളയെന്ന് എബ്രഹാം േജാൺ
text_fieldsമനാമ: ഇന്ത്യന്‍ സ്കൂൾ പ്ലസ് ടു ഫലം ഏഴു വര്‍ഷത്തിനുള്ളിലെ മികച്ച വിജയമാണെന്ന അവകാശവാദം വാസ്തവ വിരുദ്ധമാണെന്ന് സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ.
രക്ഷിതാക്കളും പൊതു സമൂഹവും അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ മറച്ചുവെച്ചാണ് ഇൗ പ്രചാരണം നടത്തുന്നത്. ഇത് ബന്ധപ്പെട്ടവർ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
2013^14 വര്‍ഷത്തില്‍ 663 കുട്ടികള്‍ 12ാം ക്ലാസില്‍ പരീക്ഷയെഴുതിയിരുന്നു. അതേ വര്‍ഷം പതിനൊന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണം 670 ആയിരുന്നു.
ഇപ്പോഴത്തെ കമ്മിറ്റി അധികാരത്തില്‍ വന്ന ശേഷം 2014^15 വര്‍ഷത്തില്‍ പന്ത്രണ്ടാം ക്ലാസില്‍ 574 കുട്ടികളെ മാത്രമാണ് പരീക്ഷക്കിരുത്തിയത്. ഇതെങ്ങിനെയാണ് സംഭവിക്കുന്നത്? 2013^14 കാലയളവില്‍ പതിനൊന്നാം ക്ലാസിലുണ്ടായിരുന്ന 96ഓളം കുട്ടികള്‍ അടുത്തവര്‍ഷം പന്ത്രണ്ടാം ക്ലാസില്‍ എങ്ങിനെ പരീക്ഷയെഴുതാതെയായി? പതിനൊന്നാം ക്ലാസില്‍ തോല്‍ക്കുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ രണ്ടര വര്‍ഷമായി ക്രമാതീതമായി വർധിച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസിലെ ഫലം പെരുപ്പിച്ചു കാണിക്കാനായി അനുവർത്തിക്കുന്ന ഇൗ സമീപനം കുട്ടികളോടും രക്ഷിതാക്കളോടുമുള്ള കടുത്ത അനീതിയും വഞ്ചനയുമാണ്.
2015 ^16ല്‍ 750 ഒാളം കുട്ടികളാണ് പതിനൊന്നാം ക്ലാസിലുണ്ടായിരുന്നത്. 2016^17ല്‍ പന്ത്രണ്ടാം ക്ലാസില്‍ പരീക്ഷയെഴുതിയപ്പോള്‍ ഇവരുടെ എണ്ണം 673 ആയി. 80തില്‍ പരം കുട്ടികളാണ് തോറ്റത്. ഇതിെൻറ ഫലമായി കുട്ടികൾക്ക് ഒരു വർഷമാണ് നഷ്ടമായത്. രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദവും വർധിക്കുകയും ചെയ്തു. ഈ സ്ക്രീനിങ്ങിന് ശേഷവും പന്ത്രണ്ടാം ക്ലാസിൽ പത്തോളം കുട്ടികള്‍ തോറ്റിട്ടുണ്ട്. കമ്പാർട്മെൻറ് പരീക്ഷാർഥികളുടെ എണ്ണം വർധിക്കുകയും ചെയ്തു.
മുന്‍ ഭരണ സമിതിയുടെ കാലത്ത് പണി കഴിപ്പിച്ച ക്ലാസുകളുടെ സൗകര്യം മൂലം ഓരോ വര്‍ഷവും നൂറിലധികം പുതിയ കുട്ടികളെ വലിയ ക്ലാസുകളില്‍ ഉള്‍കൊള്ളാമായിരുന്നു.
പതിനൊന്നാം ക്ലാസില്‍ വര്‍ഷം തോറും 80 ഓളം കുട്ടികള്‍ തോൽക്കുന്നുവെങ്കില്‍ അത് വെളിപ്പെടുത്തുന്നത് നിലവാര തകര്‍ച്ച തന്നെയാണ്. സ്കൂളിൽ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ പഠന സൗകര്യം ഉയർത്തണമെന്നും ഇതിനുവേണ്ട ശാസ്ത്രീയ സമീപനമാണ് ഭരണസമിതി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.