Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ് ക​വ​ർ​ന്ന...

കോ​വി​ഡ് ക​വ​ർ​ന്ന ക​വി​ക്ക് പ്ര​വാ​സ​ലോ​ക​ത്തി​ന്റെ ആ​ദ​രം

text_fields
bookmark_border
കോ​വി​ഡ് ക​വ​ർ​ന്ന ക​വി​ക്ക് പ്ര​വാ​സ​ലോ​ക​ത്തി​ന്റെ ആ​ദ​രം
cancel
camera_alt

സോ​മ​ൻ കു​യി​മ്പി​ലി​ന്റെ ക​വി​താ​സ​മാ​ഹാ​രം ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​വും സാം​സ സാം​സ്കാ​രി​ക സ​മി​തി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​നാ​മ: കോ​വി​ഡ് മ​ഹാ​മാ​രി അ​പ​ഹ​രി​ച്ച സോ​മ​ൻ കു​യി​മ്പി​ൽ എ​ന്ന ഗ്രാ​മീ​ണ ക​വി​ക്ക് പ്ര​വാ​സ​ലോ​കം ആ​ദ​ര​മ​ർ​പ്പി​ച്ചു. ബ​ഹ്റൈ​നി​ലെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ൽ ജോ​ലി​യും കു​ടും​ബ​വും രാ​ഷ്ട്രീ​യ ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​വു​മാ​യി ക​ഴി​യ​വെ​യാ​ണ് 2021 ആ​ഗ​സ്റ്റ് 23ന് ​സോ​മ​നെ​യും മാ​താ​വി​നെ​യും ഇ​ള​യ സ​ഹോ​ദ​ര​നെ​യും കോ​വി​ഡ് ക​വ​ർ​ന്ന​ത്. വ​ട​ക​ര എ​ട​ച്ചേ​രി​യി​ലെ ക​ച്ചേ​രി സ്വ​ദേ​ശി​യാ​യി​രു​ന്നു സോ​മ​ൻ. സോ​മ​ൻ ര​ചി​ച്ച ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ ‘ക​ണ്ണീ​ർ​ക്ക​ണം’ ജ​നു​വ​രി 19ന് ​എ​ട​ച്ചേ​രി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​കാ​ശ​നം ചെ​യ്തി​രു​ന്നു.

സോ​മ​ന്റെ ദീ​ർ​ഘ​കാ​ല ക​ർ​മ​മ​ണ്ഡ​ല​മാ​യ ബ​ഹ്റൈ​നി​ലും ക​വി​ത പ്ര​കാ​ശ​നം ചെ​യ്യ​ണ​മെ​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ ആ​ഗ്ര​ഹ​മാ​ണ് പ്ര​വാ​സ​ലോ​കം നി​റ​വേ​റ്റി​യ​ത്. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​വും സാം​സ സാം​സ്കാ​രി​ക സ​മി​തി​യും സം​യു​ക്ത​മാ​യാ​ണ് പ്ര​കാ​ശ​ന​ച്ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പ്പി​ള്ള പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സാം​സ പ്ര​സി​ഡ​ന്റ് മ​നീ​ഷ് പു​ന്നോ​ത്ത് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ഭാ​ഷ​യും ര​ച​നാ​രീ​തി​യും എ​ളു​പ്പം ഗ്രാ​ഹ്യ​മാ​കു​ന്ന ശൈ​ലി ആ​യ​തി​നാ​ലും വി​ഷ​യ​ങ്ങ​ൾ സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ നി​ത്യ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നാ​ലും വാ​യ​ന​ക്കാ​ര​ൻ ത​ന്നെ ക​വി​യാ​ണ് എ​ന്ന തോ​ന്ന​ൽ ക​വി​ത​ക​ളി​ലു​ട​നീ​ളം കാ​ണാ​മെ​ന്നും എ​ല്ലാ ക​വി​ത​ക​ളി​ലും സം​ഗീ​താ​ത്മ​ക​ത നി​ല​നി​ൽ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, സാം​സ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ബാ​ബു മാ​ഹി, ബ​ഹ്റൈ​ൻ പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​ത്തേ​രി, കെ.​ഇ.​ഇ.​എ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സാം​സ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വു​മാ​യ മു​ര​ളി കൃ​ഷ്ണ​ൻ, സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ പ്ര​ശാ​ന്ത് മു​ര​ളി, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​വി​താ​സ​മാ​ഹാ​ര​ത്തി​ലെ ശി​ല്പി എ​ന്ന ക​വി​ത ആ​ഗ്നേ​യ നി​ത്യാ​ന​ന്ദ് ആ​ല​പി​ച്ചു. സോ​മ​ന്റെ സ​ഹോ​ദ​ര​ൻ വ​ത്സ​ൻ കു​യി​മ്പി​ൽ സം​സാ​രി​ച്ചു. സാം​സ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ർ​മ​ല ജേ​ക്ക​ബ് സ്വാ​ഗ​ത​വും വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് ഇ​ൻ​ഷ റി​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diasporaPoetCovid 19
News Summary - Poet affected by Covid-19 is honored by the diaspora
Next Story