Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതടവുകാരെ പീഡിപ്പിച്ച...

തടവുകാരെ പീഡിപ്പിച്ച സംഭവം: 12 പൊലീസുകാരെ റിമാൻറ്​ ചെയ്​തു

text_fields
bookmark_border
തടവുകാരെ പീഡിപ്പിച്ച സംഭവം: 12 പൊലീസുകാരെ റിമാൻറ്​ ചെയ്​തു
cancel
മനാമ: തടവുകാരെ പീഡിപ്പിച്ച സംഭവത്തില്‍ 12 പൊലീസുകാരെ റിമാൻറ്​ ചെയ്​തതായി പ്രത്യേക അന്വേഷണ വിഭാഗം അറിയിച്ചു. ഈ വര്‍ഷം ആദ്യ പാദത്തില്‍ 29 പരാതികളാണ് പീഡനവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്. ശാരീരിക പീഡനം, മോശം പെരുമാറ്റം, അമിത ശക്തി പ്രയോഗം എന്നിവയാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. മുഴുവന്‍ പരാതികളും അന്വേഷിക്കുകയും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഇന്‍വെസ്​റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. ഇക്കാലയളവില്‍ 63 പരാതിക്കാരില്‍ നിന്നും 41 സാക്ഷികളില്‍ നിന്നും തെളിവെടുപ്പ് നടത്തിയിരുന്നു. പരാതി ഉന്നയിക്കപ്പെട്ട 67 പേര്‍ പൊലീസ് വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവരുടെ തെളിവെടുപ്പും വിചാരണയും സമയബന്ധിതമായി നടപ്പക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജോവ് ജയിലില്‍ നിന്നും ഏപ്രില്‍ 11 നാണ് പരാതി ലഭിച്ചത്. പരാതി ലഭിച്ചയുടന്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ടതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeBahrain News
News Summary - police-bahrain-bahrain news
Next Story