കൂട്ടം കൂടിയ പ്രവാസികൾക്കെതിരെ നടപടി
text_fieldsമനാമ: കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച് തെരുവുകളിൽ ഒത്തുകൂടിയവർക്കെതിരെ പൊലീസ് നടപടി. കഴിഞ്ഞദിവസം പ്രവാസി തൊഴിലാളികൾ കൂട്ടംചേർന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ നടപടി എടുത്തതായി ക്യാപിറ്റൽ പൊലീസ് അറിയിച്ചു.
പെരുന്നാള്‍ ദിനങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പരിശോധന കര്‍ശനമാക്കുമെന്ന് വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായി പ്രത്യേകം പരിശോധന ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഷോപ്പിങ് മാളുകള്‍, ടെയ്ലറിങ് ഷോപ്പുകള്‍, സ്വീറ്റ് ഷോപ്പുകള്‍, റെഡിമെയ്ഡ് കടകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനയുണ്ടാകും. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
അതോടൊപ്പം, ഭക്ഷ്യവസ്തുക്കളുടെ അന്യായ വിലവര്‍ധന തടയുന്നതിനും കരിഞ്ചന്ത ഒഴിവാക്കുന്നതിനും നടപടികളുണ്ടാകും. നേരത്തേ തെരഞ്ഞെടുത്തിട്ടുള്ള സന്നദ്ധ സേവകരും ടീമില്‍ അംഗങ്ങളാണ്. സാമൂഹിക അകലം പാലിക്കുക, മാസ്കും ഗ്ലൗസും ധരിക്കുക, അഞ്ചില്‍ കൂടുതല്‍ പേര് ഒരേ സമയം സ്ഥാപനത്തിനുള്ളില്‍ ഇല്ലാതിരിക്കുക, ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച രൂപത്തില്‍ അണുനശീകരണം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.