Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിലെ തമിഴ്​...

ബഹ്​റൈനിലെ തമിഴ്​ സമൂഹം പൊങ്കൽ ആഘോഷിച്ചു

text_fields
bookmark_border
ബഹ്​റൈനിലെ  തമിഴ്​ സമൂഹം പൊങ്കൽ ആഘോഷിച്ചു
cancel

മനാമ: ബഹ്​റൈനിലെ തമിഴ്​ പ്രവാസികളുടെ കൂട്ടായ്​മയായ ‘തമിൾ ഉണർവലർഗൾ സംഘം’(ബി.ടി.യു.എസ്​) നേതൃത്വത്തിൽ പൊങ്കൽ ആ ഘോഷിച്ചു. ഇന്ത്യൻ ക്ലബുമായി സഹകരിച്ച്​, പൊതുമരാമത്ത്​, മുനിസിപ്പാലിറ്റി കാര്യ നഗരാസൂത്രണ മന്ത്രാലയത്തി​ന​ ്​ കീഴിലുള്ള കാർഷിക, സമുദ്ര വിഭവകാര്യ ഡയറക്​ടറേറ്റി​​​െൻറ രക്ഷാകർതൃത്വത്തിലാണ്​ പരിപാടി നടന്നത്​. കാലത്ത്​ ഏഴു മുതൽ ഇന്ത്യൻ ക്ലബ്​ അങ്കണത്തിൽ വിവിധ പരിപാടികൾ നടന്നു. പരമ്പരാഗ കലാ^കായിക പരിപാടികളും തുടർന്ന്​ സദ്യയുമാണ്​ ഒരുക്കിയത്​.

പൊങ്കൽ ആഘോഷ കമ്മിറ്റി ചെയർമാൻ മുഹമ്മദ്​ അബൂസാലി സ്വാഗതം പറഞ്ഞു. പ്ലാൻറ്​ വെൽത്ത്​ ഡയറക്​ടറേറ്റ്​ മേധാവി ഹുസൈൻ അൽ ലൈത്ത്​ മുഖ്യാതിഥിയായിരുന്നു. ബി.ടി.യു.എസ്​ പ്രസിഡൻറ്​ ഡോ.പി.കാർത്തികേയൻ രചിച്ച ‘ഫ്രീഡം ഫൈറ്റേഴ്​സ്​ ഒാഫ്​ ഇന്ത്യ’ എന്ന പുസ്​തകം ചടങ്ങിൽ പ്രകാശനം ചെയ്​തു. തമിഴ്​ കലണ്ടറി​​​െൻറ പ്രകാശനം എസ്​. ഇനയദുല്ല നിർവഹിച്ചു. ​െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾദാസ്​ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ജി.സെന്തിൽ കുമാർ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspongalmalayalam news
News Summary - pongal-bahrain-gulf news
Next Story