പൊങ്കൽ, സംക്രാന്തി, ലോഹ്രി: ഉത്സവ ആഘേഷത്തിനൊരുങ്ങി ലുലു
text_fieldsമനാമ: ഇന്ത്യയുടെ വിളവെടുപ്പ് ഉത്സവങ്ങളായ പൊങ്കൽ, സംക്രാന്തി, ലോഹ്രി എന്നിവ ആഘോഷിക്കാനായി ലുലു ഹൈപർമാർക്കറ്റുകൾ ഒരുങ്ങി. ഇതോടനുബന്ധിച്ച് ഫ്രഷ് പച്ചക്കറികളുടെയും പരമ്പരാഗത പഴങ്ങളുടെയും വിപുലമായ ശേഖരമാണ് ഔട്ട്ലെറ്റുകളിൽ പ്രത്യേകമായി ഉള്ളത്. കരിമ്പ്, മഞ്ഞൾ, മാമ്പഴത്തിന്റെയും മഞ്ഞളിന്റെയും ഇലകൾ തുടങ്ങി വീടകങ്ങൾ അലങ്കരിക്കാനുള്ള വിവിധ ഉൽപന്നങ്ങൾ ഉണ്ട്. പരമ്പരാഗത ഭക്ഷ്യവസ്തുങ്ങളും അരിയും ചേർത്ത് ലുലുവിന്റെ ഷെഫുമാർ തയാറാക്കുന്ന രുചികരമായ വിഭവങ്ങൾ പ്രത്യേകതയാണ്.
പരിപ്പും അരിയും നെയ്യും പനംചക്കരയുമായി ചേർത്ത് തയാറാക്കുന്ന പ്രത്യേക വിഭവം ഏറെ രുചികരമാണ്. സൂര്യനുള്ള പ്രത്യേക ആദരമെന്ന നിലയിൽ പഞ്ചാബി സമൂഹം നടത്തുന്ന ലോഹ്രി തീകത്തിക്കൽ ചടങ്ങിനുള്ള പ്രത്യേക തടിക്കഷണങ്ങളും ആവശ്യത്തിനനുസരിച്ച് മുറിച്ചുവെച്ചത് ലുലു ഹൈപർമാർക്കറ്റുകളിൽ ലഭ്യമാണ്. ഉത്സവവേളകളിൽ ധരിക്കാനുള്ള സാരികൾ, പെൺകുട്ടികളുടെ പാവാട, സൽവാർ കമ്മീസ്, ലെഹങ്ക, പുരുഷവസ്ത്രങ്ങൾ തുടങ്ങിയവ 'ബൈ ടു ഗെറ്റ് വൺ' ഓഫറിൽ ലുലുവിൽ ലഭ്യമാണെന്നും മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.