കുടുംബ സൗഹൃദവേദി സിൽവർ ജൂബിലി ആഘോഷം: പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsമനാമ: കുടുംബ സൗഹൃദവേദി സിൽവർ ജൂബിലി ആഘോഷത്തിന്റെ പോസ്റ്റർ പ്രകാശന ചടങ്ങ് ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ നടന്നു. യു.പി.വി.സി വേൾഡ് ട്രേഡിങ് ജനറൽ മാനേജർ വി.പി. ഇബ്രാഹിം പ്രകാശനം നിർവഹിച്ചു. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി അജിത് കുമാർ, പ്രോഗ്രാം ഡയറക്ടർ മനോജ് മയ്യന്നൂർ, ജനറൽ കൺവീനർ ജ്യോതിഷ് പണിക്കർ, പ്രോഗ്രാം കൺവീനർ വിനയചന്ദ്രൻ നായർ, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ്, വി.സി. ഗോപാലൻ, ഗണേഷ് കുമാർ, ജോണി താമരശ്ശേരി, സൽമാൻ ഫാരിസ്, രാജേഷ് കുമാർ, പ്രമോദ് കണ്ണപുരം, ഷാജി പുതുകുടി, സത്യൻ പേരാമ്പ്ര, അഖിൽ, ജയേഷ് താന്നിക്കൽ, ബാബു, രാജീവ് മാഹി, പ്രവീഷ്, രാജൻ, ബൈജു, റോയ് മാത്യു, ജേക്കബ് കൊന്നക്കൽ, സൈറ പ്രമോദ്, സുനിത സുനു, ജോർജ് മാത്യു, ലിജു പാപ്പച്ചൻ, അജീഷ്, ബബിന സുനിൽ, അനിത ബാബു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എബി കണ്ണറയിൽ സ്വാഗതവും ബിജു ഫിലിപ് നന്ദിയും പറഞ്ഞു. ജനുവരി 20ന് ബഹ്റൈൻ കേരളീയ സമാജത്തിലാണ് സിൽവർ ജൂബിലി ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.