നാഷനൽ പ്രവാസി സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: നവംമ്പർ 18, 19 തീയതികളിൽ ഓൺലൈനിൽ നടക്കുന്ന കലാലയം സാംസ്കാരിക വേദി 12ാമത് കുവൈത്ത് നാഷനൽ പ്രവാസി സാഹിത്യോത്സവിെൻറ പോസ്റ്റർ ടി.വി.എസ് ഗ്രൂപ് ചെയർമാൻ ഡോ. എസ്.എം. ഹൈദർ അലി പ്രകാശനം ചെയ്തു. പുരുഷ - വനിത വിഭാഗങ്ങളിൽ ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിൽ മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, കവിതാപാരായണം, ഖവാലി, സൂഫി ഗീതം, അറബിക് കാലിഗ്രാഫി, ഹൈകു, കുടുംബ മാഗസിന്, വിവിധ ഭാഷാ പ്രസംഗങ്ങൾ, രചന-വായന മത്സരങ്ങൾ തുടങ്ങിയ 64 ഇനങ്ങളിൽ മത്സരം നടക്കും.
സെൻട്രൽ ഘടകങ്ങളിൽ നടന്ന പ്രവാസി സാഹിത്യോത്സവിലൂടെ പ്രതിഭ തെളിയിച്ച മുന്നൂറിൽ പരം മത്സരാർഥികൾ നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കും.
ചടങ്ങിൽ റഫീഖ് കൊച്ചന്നൂർ, അബൂബക്കർ സിദ്ദീഖ്, ജാഫർ ചപ്പാരപ്പടവ്, ശിഹാബ് വാണിയന്നൂർ, ഹാരിസ് പുറത്തീൽ, നവാഫ് അഹമ്മദ്, ജസ്സാം കുണ്ടുങ്ങൽ, അൻവർ ബെലക്കാട്, നാഫി കുറ്റിച്ചിറ, റഷീദ് മടവൂർ, നുഫൈജ് പെരിങ്ങത്തൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.