പ്രബോധനം സ്പെഷൽ പതിപ്പ്; ബഹ്റൈൻതല പ്രകാശനം
text_fieldsമനാമ: അറിവിന്റെ ആഴം തൊട്ട ഏഴര പതിറ്റാണ്ട് പൂർത്തിയാക്കിയ ‘പ്രബോധനം’ വാരികയുടെ വിശേഷാൽ പതിപ്പിന്റെ ബഹ്റൈൻതല പ്രകാശനം ജമാഅത്തെ ഇസ്ലാമി അധ്യക്ഷൻ പി. മുജീബ് റഹ്മാൻ കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങരക്ക് നൽകി നിർവഹിച്ചു.
‘ഇന്ത്യൻ മുസ്ലിം സ്വാതന്ത്ര്യത്തിനുശേഷം’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പതിപ്പിൽ നാടും സമുദായവും പിന്നിട്ട പ്രധാന നാഴികക്കല്ലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 460 പേജുള്ള സ്പെഷൽ പതിപ്പ് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും സാധാരണക്കാർക്കും ഏറെ വെളിച്ചം നൽകുന്നതാണ്.
വിഷയ സംബന്ധിയായ അറുപതോളം കനപ്പെട്ട ലേഖനങ്ങളും 22 പഠനാർഹമായ കുറിപ്പുകളുമുള്ള ഈ ബൃഹത്തായ രേഖ പുതുതലമുറക്ക് വളരെയേറെ പ്രയോജനപ്പെടുന്ന രീതിയിലാണ് തയാറാക്കിയിട്ടുള്ളത്.ഇന്ത്യൻ മുസ്ലിംകളുടെ ചരിത്രവും വിവരണങ്ങളും കൊണ്ട് ശ്രദ്ധേയമായ പതിപ്പിന്റെ ചീഫ് എഡിറ്റർ കൂട്ടിൽ മുഹമ്മദലിയാണ്. ചടങ്ങിൽ സുബൈർ എം.എം. അധ്യക്ഷതവഹിച്ചു.
സഈദ് റമദാൻ നദ്വി, ജമാൽ നദ്വി, സമീർ ഹസൻ, സക്കീർ ഹുസൈൻ, ജാസിർ പി.പി, അജ്മൽ ശറഫുദ്ദീൻ, സാജിദ സലിം, എ.എം. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.