‘പ്രമാണി’ നാടക പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ മേയ് 30ന് നടക്കാനിരിക്കുന്ന ‘പ്രമാണി’ നാടകത്തിന്റെ പോസ്റ്റർ പ്രകാശനവും സ്ക്രിപ്റ്റ് കൈമാറ്റവും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയുടെയും ഭരണസമിതി അംഗങ്ങളുടെയും നാടകപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്നു. കേരളത്തിൽ ഇതിനകം 4000ൽപരം വേദികൾ പിന്നിട്ട ‘പ്രമാണി’ നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബേബിക്കുട്ടൻ തൂലികയാണ്.
ബഹ്റൈനിലെ പ്രശസ്ത നാടക പ്രവർത്തകനായ മനോഹരൻ പാവറട്ടി സഹസംവിധാനവും ഏകോപനവും നിർവഹിക്കുന്നു. നാടകത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ ജയൻ മേലത്തും, പ്രകാശ നിയന്ത്രണം വിഷ്ണു നാടകഗ്രാമവും, കലാസംവിധാനം ബിജു എം. സതീഷുമാണ് നിർവഹിക്കുന്നത്.
അരങ്ങിലും അണിയറയിലുമായി മുപ്പതിൽപരം കലാകാരന്മാർ പങ്കെടുക്കുന്ന ഈ നാടകത്തോടെ ബഹ്റൈൻ കേരളീയ സമാജം- സ്കൂൾ ഓഫ് ഡ്രാമയുടെ 2024 -26 ലേക്കുള്ള പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതായി കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ, ജോ.കൺവീനർ ബോണി ജോസ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മനോഹരൻ പാവറട്ടിയെ 39848091 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.