പ്രണബ് മുഖർജി മികച്ച രാഷ്ട്ര തന്ത്രജ്ഞൻ –ഒ.െഎ.സി.സി
text_fieldsമനാമ: മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. രാഷ്ട്രീയ നേതാവ് എന്ന വിശേഷണത്തിൽ കൂടുതൽ രാഷ്ട്രതന്ത്രജ്ഞൻ എന്ന നിലയിൽ ആയിരിക്കും അദ്ദേഹം അറിയപ്പെടുകയെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
അർഹതപ്പെട്ട പ്രധാനമന്ത്രി പദം ലഭിക്കാതെവന്നിട്ടും ഒരു അമർഷവും അറിയിക്കാതെ എന്നും പാർട്ടിയോട് കൂറും വിശ്വസ്തതയും പുലർത്തിയ നേതാവ് ആയിരുന്നു അദ്ദേഹം. രാഷ്ട്രപതി ആയിരുന്നപ്പോൾ ആരോടും പ്രത്യേക കൂറും വിധേയത്വവും പുലർത്താതെ ഇന്ത്യയുടെ ഭരണഘടനയോടു മാത്രം വിധേയത്വം പുലർത്തിയ ഭരണകർത്താവ് ആയിരുന്നു എന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം മുഖ്യപ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി നേതാക്കളായ ജവാദ് വക്കം, മനു മാത്യു, ഷാജി തങ്കച്ചൻ, ജലീൽ മുല്ലപ്പള്ളി, ഷമീം നടുവണ്ണൂർ, ജയിംസ് കോഴഞ്ചേരി, സാമുവൽ മാത്യു, ഷെരീഫ് ബംഗ്ലാവിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഇബ്രാഹിം അദ്ഹം, സൽമാനുൽ ഫാരിസ്, അഷ്റഫ് കണ്ണൂർ, ജാലിസ് കെ.കെ, രജിത് മൊട്ടപ്പാറ എന്നിവർ നേതൃത്വം നൽകി. അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ചു ഒ.ഐ.സി.സി ഓഫിസിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.