'പ്രശാന്ത് നാരായണന്റെ സ്വപ്നം' ബഹ്റൈനിലെ കലാലോകത്തെ കീഴടക്കി ‘മഹാസാഗരം’
text_fieldsമനാമ: അന്തരിച്ച നാടകസംവിധായകൻ പ്രശാന്ത് നാരായണന്റെ സ്വപ്നം സഫലമാക്കി ബഹ്റൈനിൽ മഹാസാഗരം നാടകം നിറഞ്ഞ സദസ്സിൽ അരങ്ങേറി.. ബഹ്റൈൻ പ്രതിഭയുടെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറിയ നാടകം കാണാൻ പ്രവാസലോകത്തെ കലാകാരന്മാരും കലാസ്നേഹികളും ഒഴുകിയെത്തി.
ബഹ്റൈനിൽ ‘മഹാസാഗരം’ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ സജീവമാകുമ്പോഴായിരുന്നു പ്രശാന്ത് നാരായണന്റെ അകാല വിയോഗം. എം.ടിയുടെ വിവിധ കഥാപാത്രങ്ങളെ ചേർത്തിണക്കിയാണ് മഹാസാഗരം അരങ്ങിലെത്തിയത്. കൊച്ചിയിൽ നടന്ന എം.ടിയുടെ നവതി വന്ദനം പരിപാടിയിൽ അരങ്ങേറിയ മഹാസാഗരം ശ്രദ്ധ നേടിയിരുന്നു. നാടകത്തിൽ അഭിനേതാവായിരുന്ന വിനോദ് വി. ദേവനാണ് ബഹ്റൈനിൽ നാടകം സംവിധാനം ചെയ്ത് പ്രശാന്ത് നാരായണന്റെ സ്വപ്ന സാഫല്യത്തിന് വഴിയൊരുക്കിയത്.
ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ 2018ൽ പ്രശാന്ത് നാരായണന്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ട നാടക ക്യാമ്പ് നടന്നിരുന്നു. തയാറെടുപ്പുകൾ പൂർത്തിയായെങ്കിലും കേരളത്തിൽ പ്രളയം വന്നതോടെ താൽക്കാലികമായി നാടകാവതരണം നിർത്തിവെച്ചു. ക്യാമ്പംഗങ്ങൾ പലരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിലേക്ക് പോയി.
പ്രശാന്ത് നാരായണന്റെ നാടകക്കളരിയായ ‘കളം’ അടക്കം ദുരിതാശ്വാസപ്രവർത്തനങ്ങളിൽപങ്കാളികളായി. ബഹ്റൈനിൽനിന്നുള്ള ദുരിതാശ്വാസ സാമഗ്രികൾ കളത്തിൽ എത്തിച്ചു നൽകുകയും ചെയ്തു.
ഒരു വർഷത്തിനുശേഷം മഹാസാഗരം പ്രശാന്തിന്റെ നേതൃത്വത്തിൽ തന്നെ വീണ്ടും അരങ്ങിലെത്തിക്കാൻ നാടകപ്രവർത്തകർ ശ്രമം നടത്തിയിരുന്നെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. ബഹ്റൈൻ പ്രതിഭയിലെ നാല്പതോളം കലാകാരന്മാരാണ് നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത്.
അനഘ രാജീവൻ, അനീഷ് നിർമലൻ, അർജുൻ ജയ്ബുഷ്, അശ്വിൻ ശേഖർ, അശ്വനി സെൽവരാജൻ, ക്രിസ്റ്റ്യാനോ പി ജെ,ദേവാനന്ദ ധനേഷ്, ധനേഷ് കയരളം, ദൃശ്യ ധനഞ്ജയൻ, ഹൈറ സമീൻ, ഹരീഷ് കുമാർ എം.വി, ജിജോ ആൻഡ്രൂസ്, ജിമേഷ് പാലേരി, കാർത്തിക് കെ അഖിലേഷ്, ലേഖ ശശി, ലിജിത്ത് പുന്നശ്ശേരി, മനേഷ് എൻ. പി, മനോജ് എടപ്പാൾ, മുജീബ് റഹ്മാൻ,നിസാൻ ആന്റണി, നിഷ സതീഷ്, രാഗേഷ് ആവോലം, രാജേഷ് രേഖുവരൻ, രാജേഷ് ശേഖർ, രാജേഷ് തലായി, രമേഷ് ബേബിക്കുട്ടൻ, രതീഷ് കണിശൻ, രത്നാകരൻ ,സജീർ കൊച്ചിൻ, സരിത കുമാർ, ഷാജിത്ത് പാനൂർ,ഷീജ വീരമണി,ഷെറിൻ ഷഫീർ, ഷേർളി സലിം, ഷുഹൈബ്,ശിവാനന്ദന ഷാജു,സൂര്യസോമ ടി, ശ്യാമ എം.എസ്, ജയൻ കൊളറാട്, ഉണ്ണി എ.സി എന്നീ നാൽപത് അഭിനേതാക്കളാണ് അരങ്ങിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.