പ്രതിഭ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂനിറ്റ് അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മനാമ ലുലു സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉദ്ഘാടനം പ്രമുഖ ചാരിറ്റി പ്രവർത്തക റബാബ് ആൽ ഷംസാൻ നിർവഹിച്ചു. യൂനിറ്റ് സെക്രട്ടറി നുബിൻ അൻസാരി സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ നജീബ് മീരാൻ അധ്യക്ഷനായിരുന്നു.
പ്രതിഭ പ്രസിഡന്റ് ബിനുമണ്ണിൽ, അൽ റബീഹ് മെഡിക്കൽസ് സി.ഇ.ഒ നൗഫൽ, പ്രതിഭ ആക്ടിങ് സെക്രട്ടറി മഹേഷ് കെ.വി, മനാമ മേഖല സെക്രട്ടറി നിരാൻ തുടങ്ങിയവർ സംസാരിച്ചു. സുബൈർ കണ്ണൂർ, പി. ശ്രീജിത്, പി. ചന്ദ്രൻ, നൗഷാദ് പൂനൂർ, മുരളി കൃഷ്ണൻ, പ്രതീപ് പത്തേരി, ഷെരീഫ് കോഴിക്കോട്, അഡ്വ: ജോയി വെട്ടിയാടൻ, അനീഷ് കരിവള്ളൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ക്യാമ്പിൽ 350 പേർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, അൻവർ കണ്ണൂർ, സയ്യിദ്, കെ.ടി. സലീം, ലത്തീഫ് മരക്കാട്ട് എന്നിവർ ക്യാമ്പ് സന്ദർശിച്ചു, അബ്ദുൽ റഹ്മാൻ, അമുദി, പ്രതീപൻ, ഷാഹിർ, ഷമീർ, ശശി, സൈനൽ കൊയിലാണ്ടി, സൗമ്യ പ്രതീപൻ, ബുഷ്റ നൗഷാദ്, സുറുമി നൂബിൻ, അനിൽ പട്ടുവം, അബ്ദുൽ സലാം, ബഷീർ ടി.എ, ഇബ്രാഹിം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സൗജന്യ ചെക്കപ്പ് വൗച്ചർ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.