പ്രതിഭ വോളി ഫെസ്റ്റ്: അനുബന്ധ പരിപാടികൾ ആരംഭിച്ചു
text_fieldsമനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല സംഘടിപ്പിക്കുന്ന വോളിഫെസ്റ്റ് സീസൺ 2വിന്റെ അനുബന്ധ പരിപാടികളുടെ ഉദ്ഘാടനം ലോകകേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി നാരായണൻ നിർവഹിച്ചു. ജൂലൈ ഏഴിന് അറാദിലെ മുഹറഖ് ക്ലബ്ലിലാണ് ഏകദിന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പ്രതിഭ ഹാളിൽ നടന്ന ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ച് കവിതാ പാരായണ മത്സരവും സഹൃദയ പയ്യന്നൂർ നാടൻ പാട്ട് സംഘം അവതരിപ്പിച്ച നാടൻപാട്ടുകളും അരങ്ങേറി.
കുട്ടികളുടെ കവിതാ പാരായണ മത്സരത്തിൽ അമൃത ജയ്ബുഷ്, യദു കൃഷ്ണ, അർജുൻ ജയ്ബുഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ മുതിർന്നവരുടെ കവിതാ പാരായണ മത്സരത്തിൽ വിജിന ജയൻ,. ഫിന്നി എബ്രഹാം, കണ്ണൻ മുഹറഖ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.മേഖല പ്രസിഡണ്ട് അനിൽ കെപി അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ അനിൽ സികെ സ്വാഗതം ആശംസിച്ചു. പ്രതിഭ ഭാരവാഹികളായ പ്രദീപ് പത്തേരി,അഡ്വ: ജോയ് വെട്ടിയാടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.