പ്രതിഭ നാൽപതാം വാർഷികാഘോഷം ബഹ്റൈനിലും കേരളത്തിലും
text_fieldsപ്രതിഭ വാർഷികാഘോഷ പരിപാടി സ്വാഗത സംഘ യോഗം
മനാമ: കേരളത്തിൽ വെച്ച് തുടക്കംകുറിക്കുന്ന പ്രതിഭ വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. കോഴിക്കോട് ജില്ലയിലെ വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലയിൽ (സർഗാലയ) സെപ്റ്റംബർ ഒന്നിന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ വിവിധങ്ങളായ കലാപരിപാടികളോടെ ആഘോഷം അരങ്ങേറും.
പരിപാടികളുടെ വിജയത്തിനായി വടകര മുനിസിപ്പാലിറ്റി പാർക്കിൽ വെച്ച് വിപുലമായ സ്വാഗത സംഘ യോഗം ചേർന്നു. യോഗം വടകര സഹകരണ ആശുപത്രി പ്രസിഡന്റ് ആർ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രതിഭ മുൻ സാരഥി സതീന്ദ്രൻ കണ്ണൂർ അധ്യക്ഷനായിരുന്നു.
പ്രതിഭ മുൻ ജനറൽ സെക്രട്ടറി പി. ചന്ദ്രൻ നാല്പതാം വാർഷിക പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ടി.പി. ബിനീഷ്, കെ. ശ്രീധരൻ, എം.കെ. ബാബു, കെ.കെ. ശങ്കരൻ, അഡ്വ. കെ.എം. രാംദാസ്, എൻ. ഗോവിന്ദൻ, പ്രദീപ് പത്തേരി റീഗ പ്രദീപ് എന്നിവർ സംസാരിച്ചു. പ്രതിഭ മുൻ ജനറൽ സെക്രട്ടറി ശശി പറമ്പത്ത് സ്വാഗതവും രക്ഷാധികാര സമിതി മുൻ അംഗമായിരുന്ന കെ.എം. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി. ബിന്ദു, ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ, ഭാസ്കരൻ മാസ്റ്റർ എന്നിവർ അംഗങ്ങളായ രക്ഷാധികാരി സമിതിയും സുബൈർ കണ്ണൂർ -ചെയർമാൻ, ശശിപറമ്പത്ത്- ജനറൽ കൺവീനർ , കെ. ശ്രീധരൻ, പി.ടി. നാരായണൻ, പി. ചന്ദ്രൻ, എം.കെ. ബാബു എന്നിവർ വൈസ് ചെയർമാൻമാരും ടി.പി. ബിനീഷ്, കെ.കെ. ശങ്കരൻ, എൻ. ഗോവിന്ദൻ, വിജയൻ ഗുരുവായൂർ, പി.ടി. തോമസ് എന്നിവർ കൺവീനർമാരായും, സതീന്ദ്രൻ കണ്ണൂർ ട്രഷററായും, വിവിധങ്ങളായ സബ് കമ്മിറ്റികളും അതിന്റെ ഭാരവാഹികളും അടങ്ങിയ വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.