കൊല്ലം സ്വദേശിക്ക് സഹായവുമായി പ്രതിഭയും കെ.പി.എയും
text_fieldsമനാമ: നാട്ടിൽപോകാൻ കഴിയാതിരുന്ന കൊല്ലം സ്വദേശിക്ക് സഹായവുമായി പ്രതിഭ ഹെൽപ്ലൈനും കൊല്ലം പ്രവാസി അസോസിയേഷനും.കുണ്ടറ സ്വദേശിയായ ജയൻ 22 വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുകയാണ്. ആദ്യം മെയിൻറനൻസ് കമ്പനിയിലാണ് ജോലി ചെയ്തത്. പിന്നീട് ഡ്രൈവറായി ജോലി ചെയ്തു. കോവിഡ് വന്നതോടെ ജോലി ഇല്ലാതായി. ഇൗ സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ സഹായത്തിന് പ്രതിഭ സൽമാബാദ് യൂനിറ്റ് ഹെൽപ്ലൈനെ സമീപിച്ചത്.
പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, പ്രതിഭ ഹെൽപ്ലൈൻ കൺവീനർ നൗഷാദ് പൂനൂർ, രാജേഷ്, ജയ്സൺ, പ്രജിത്ത്, സജീവൻ എന്നിവരുടെ ഇടപെടലിലൂടെ ജയെൻറ പാസ്പോർട്ട് വാങ്ങിക്കൊടുത്തു. കൊല്ലം പ്രവാസി അസോസിയേഷൻ വിമാന ടിക്കറ്റ് എടുത്തുനൽകി. വ്യാഴാഴ്ച ജയൻ നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.