പ്രതിഭ സ്തനാർബുദ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും
text_fieldsമനാമ: ബഹ്റൈൻ പ്രതിഭ റിഫ മേഖല വനിതവേദി നേതൃത്വത്തിൽ സ്തനാർബുദ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. റിഫയിലെ അൽ ഹിലാൽ ആശുപത്രിയിൽ നടന്ന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ നിർവഹിച്ചു.
മേഖല വനിതവേദി കൺവീനർ സരിത ധനേഷ് സ്വാഗതം പറഞ്ഞു. കേന്ദ്ര വനിതവേദി എക്സിക്യൂട്ടിവ് അംഗം രഞ്ജു ഹരീഷ് അധ്യക്ഷത വഹിച്ചു. പ്രതിഭ വനിതവേദി സെക്രട്ടറി റീഗ പ്രദീപ് ,മേഖല സെക്രട്ടറി കെ.വി. മഹേഷ് , പ്രതിഭ ഹെൽപ് ലൈൻ കൺവീനർ ജയേഷ് വി. കെ., മേഖല ഹെൽപ് ലൈൻ കൺവീനർ സുരേഷ് തുറയൂർ, അൽ ഹിലാൽ ഹോസ്പിറ്റൽ റിഫ ബ്രാഞ്ച് മാനേജർ ടോണി എന്നിവർ സംസാരിച്ചു.
മേഖല വനിത വേദി ജോ. കൺവീനറും ക്യാമ്പിന്റെ കൺവീനറുമായ അഫ്സില അൻവർ നന്ദി അറിയിച്ചു .ബോധവത്കരണ ക്ലാസ് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. ആയിഷ നയിച്ചു. ജീവിതശൈലി രോഗകാരണങ്ങളെ ദൂരീകരിക്കുന്നതും, മുൻകൂട്ടിയുള്ള പരിശോധനയിലൂടെയുള്ള രോഗനിർണയവും സ്തനാർബുദത്തെ പ്രതിരോധിക്കാൻ പ്രധാനമാണെന്ന് ഡോക്ടർ എടുത്തുപറഞ്ഞു.
പ്രതിഭ ജീവകാരുണ്യ പ്രവർത്തന വിഭാഗമായ ഹെൽപ് ലൈനിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് അടുത്ത പത്തു ദിവസത്തേക്ക് ഗൈനക്കോളജി ഡോക്ടറുടെ സൗജന്യ സേവനം ലഭ്യമാണ് എന്ന് അൽ ഹിലാൽ ഹോസ്പിറ്റൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.