പ്രതിഭ മലയാളം പാഠശാലതുടക്ക ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു
text_fieldsമനാമ: കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ മാർഗനിർദേശത്തിൽ പ്രവർത്തിക്കുന്ന ബഹ്റൈൻ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള (2024 -25 അധ്യയനവർഷം) അഡ്മിഷൻ ആരംഭിച്ചു.
ആദ്യ വർഷമായ മുല്ലയിലേക്ക് മാതൃഭാഷ പഠനം ആഗ്രഹിക്കുന്ന, 2024 ജനുവരി 1ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാം.ക്ലാസുകൾ എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് 7.30 മുതൽ 9 മണിവരെ പ്രതിഭയുടെ മനാമ, റിഫ സെൻററുകളിലാണ് നടത്തപ്പെടുന്നത്. മുഹറഖ്, സൽമാബാദ് സെന്ററുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.