പ്രതിഭ ശാസ്ത്ര ക്ലബ് ‘ലിറ്റിൽ പ്ലാനറ്റ്സ്’ പരിപാടി
text_fieldsമനാമ: കുട്ടികളെ അറിവിന്റെ വിശാലമായ ലോകത്തേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതിഭ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ‘ലിറ്റിൽ പ്ലാനറ്റ്സ്’ പരിപാടി പ്രതിഭ ഹാളിൽ നടന്നു. ബഹ്റൈനിലെ വിവിധ സ്കൂളുകളിൽനിന്നുമുള്ള 50 ഓളം കുട്ടികൾ പങ്കെടുത്ത ക്വിസ് പ്രോഗ്രാം പരിപാടിയുടെ പ്രത്യേക ആകർഷണമായി.
സയൻസ് കേരള ചാനൽ എഡിറ്റർ അരുൺ രവിയുടെ ആമുഖ പ്രഭാഷണത്തോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ 51- എ (എച്ച്) അനുച്ഛേദപ്രകാരം ശാസ്ത്രബോധം പ്രചരിപ്പിക്കുന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന്ചൂണ്ടിക്കാണിക്കപ്പെട്ടു.
ശാസ്ത്രരംഗത്ത് അനുദിനം ഉണ്ടാകുന്ന മാറ്റങ്ങളും അതിന്റെ ഭാഗമായി ഉണ്ടാകുന്ന വെല്ലുവിളികളും അഭിമുഖീകരിക്കാൻ അറിവും കാഴ്ചപ്പാടും പകർന്ന് നൽകേണ്ടതായുണ്ട് എന്നദ്ദേഹം പറഞ്ഞു.
ലിറ്റിൽ പ്ലാനറ്റ്സിന്റെ ഭാഗമായി സൗരയൂഥം കേന്ദ്ര വിഷയമായുള്ള സെമിനാറിൽ വിവിധ ഗ്രഹങ്ങളെക്കുറിച്ചുള്ള വിശകലനം പതിനഞ്ചോളം കുട്ടികൾ ശാസ്ത്രീയ രീതിയിൽ നിറഞ്ഞ സദസ്സിനുമുന്നിൽ അവതരിപ്പിച്ചു. ക്വിസ് വിജയികൾക്കും സെമിനാർ അവതരിപ്പിച്ചവർക്കുമുള്ള സർട്ടിഫിക്കറ്റ്, മെഡൽ, മറ്റു സമ്മാനങ്ങൾ പ്രതിഭയുടെ ഭാരവാഹികൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.