പ്രതിഭ ‘വേനൽത്തുമ്പികൾ 2023’ അവധിക്കാല ക്യാമ്പ് ആരംഭിച്ചു
text_fieldsമനാമ: ബഹ്റൈൻ പ്രതിഭ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് ‘വേനൽത്തുമ്പികൾ 2023’ ആരംഭിച്ചു. മാഹൂസിലുള്ള 'ലോറൽസ് - സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷൻ' ഹാളിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.
ക്യാമ്പ് ഡയറക്ടർ മുസമ്മിൽ കുന്നുമ്മൽ, മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, പ്രതിഭ ഭാരവാഹികളായ പ്രദീപ് പതേരി, അഡ്വ: ജോയ് വെട്ടിയാടൻ, എൻ.കെ. വീരമണി, അനഘ രാജീവൻ എന്നിവർ സംസാരിച്ചു. ബാലവേദി പ്രസിഡന്റ് അഥീന പ്രദീപ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് സംഘാടകസമിതി കൺവീനർ ബിനു കരുണാകരൻ സ്വാഗതം ആശംസിച്ചു.
ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ ഒരു തലമുറയെ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത വർത്തമാനകാല സാഹചര്യത്തിൽ വളരെ പ്രസക്തമാണെന്നും കുട്ടികളിൽ ശാസ്ത്രാവബോധം, കലാ-സാഹിത്യ-ചിത്ര രചനാദികളിൽ താൽപര്യം, നേതൃപാടവം, പ്രസംഗപാടവം, ജീവിത നൈപുണ്യങ്ങൾ, സാമൂഹിക അവബോധം, സഹവർത്തിത്വം, സാഹോദര്യം, കായിക വിനോദങ്ങൾ, നാടിനെയും ആഘോഷങ്ങളെയും അറിയൽ, തുടങ്ങി നിരവധിയായ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്നും പ്രതിഭ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.