പ്രതിഭ ‘വേനൽത്തുമ്പികൾ 2023’ സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsമനാമ: ബഹ്റൈൻ പ്രതിഭ ബാലവേദി സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള വേനലവധി ക്യാമ്പ് വേനൽത്തുമ്പികൾ 2023ന്റെ സംഘാടക സമിതി രൂപവത്കരിച്ചു. പ്രതിഭ ഹാളിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗം ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉദ്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി അഥീന പ്രദീപ് സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡന്റ് അഡ്വ: ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗങ്ങളായ സി.വി. നാരായണൻ, എൻ.കെ. വീരമണി, കലാവിഭാഗം സെക്രട്ടറി അനഘ രാജീവൻ എന്നിവർ സംസാരിച്ചു.
ജൂലൈ ഏഴുമുതൽ ആഗസ്റ്റ് നാലുവരെ കുട്ടികൾക്കായുള്ള ക്യാമ്പിന് ബിനു കരുണാകരൻ കൺവീനറായ നൂറ്റൊന്നംഗ സംഘാടക സമിതി നേതൃത്വം നൽകും. സംഘാടക സമിതി ജോയന്റ് കൺവീനർമാരായി ഷീജ വീരമണി, രാജേഷ് അട്ടാച്ചേരി, രജിസ്ട്രേഷൻ -അനഘ രാജീവൻ, പ്രദീപൻ, ഗതാഗതം-മുരളീകൃഷ്ണൻ, ജയേഷ്, ഭക്ഷണം-ഗിരീഷ് കല്ലേരി , കണ്ണൻ മുഹറഖ്, ജയകുമാർ, ലോജിസ്റ്റിക്സ്-സുരേഷ് വയനാട്, ഗണേഷ് കൂറാറ, പ്രോപ്പർട്ടി-ജോൺ പരുമല, ഹേന മുരളി, വേദി : പ്രജിൽ മണിയൂർ തുടങ്ങിയവരും പ്രവർത്തിക്കും. വേനൽത്തുമ്പി 2023ന്റെ വിജയത്തിനായി മുഴുവനാളുകളുടെയും സഹകരണം അഭ്യർഥിക്കുന്നതായി ബാലവേദി ഭാരവാഹികളായ തീർഥ സതീഷും അഥീന പ്രദീപും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.