പ്രതിഭ വേനൽതുമ്പി ക്യാമ്പ് ജൂലൈ പത്തിന്; സുഭാഷ് അറുകര ക്യാമ്പ് ഡയറക്ടർ
text_fieldsസുഭാഷ് അറുകര
മനാമ: ബഹ്റൈൻ പ്രതിഭ ഒരുക്കുന്ന കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് ‘വേനൽതുമ്പികൾ -2024’ ജൂലൈ 10 മുതൽ ആഗസ്റ്റ് 16 വരെ അദ്ലിയയിലുള്ള സീ ഷെൽ ഹോട്ടൽ ഹാളിൽ നടക്കും. അഞ്ചുവയസ്സ് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം.
കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും ബാലസംഘം സംസ്ഥാന പരിശീലകനുമായ സുഭാഷ് അറുകരയാണ് ക്യാമ്പ് നയിക്കുന്നത്.
അവധിക്കാലത്ത് കുട്ടികളുടെ സ്ക്രീൻ ടൈം കുറച്ചുകൊണ്ട് അവരുടെ സർഗവാസനകളെ പരിപോഷിപ്പിക്കുക, മാനുഷിക മൂല്യം ഉയർത്തുക, പൊതുവേദിയെ അഭിമുഖീകരിക്കുമ്പോഴുള്ള ഭയം ഇല്ലാതാക്കുക, ശാസ്ത്രബോധം വളര്‍ത്തുക, പ്രതികരണശേഷി ഉണർത്താൻ, പുതിയ കൂട്ടുകാരോടടുത്ത് ഇടപഴകാനും സജീവമാകാനും പുതിയ കളികള്‍ കളിക്കാൻ, വിവിധ കലാ പരിപാടികൾ അവതരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് സംഘാടക സമിതി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.