Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​തി​ഭ വോ​ളി...

പ്ര​തി​ഭ വോ​ളി ഫെ​സ്റ്റ് സീ​സ​ൺ-3: വോ​ളി ഫൈ​റ്റേ​ഴ്സ് വീ​ണ്ടും ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
volley fest
cancel
camera_alt

പ്ര​തി​ഭ വോ​ളി ഫെ​സ്റ്റ് സീ​സ​ൺ-3 ജേ​താ​ക്ക​ൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ മു​ഹ​റ​ഖ് മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ്, വോ​ളി ഫെ​സ്റ്റ് - സീ​സ​ൺ-3 സി​ഞ്ചി​ലെ അ​ൽ അ​ഹ​ലി ക്ല​ബി​ൽ ന​ട​ന്നു. ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ് ഹു​സൈ​ൻ അ​ൽ ജ​നാ​ഹി വോ​ളി ഫെ​സ്റ്റ് സീ​സ​ൺ- 3 ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി​ന​ട​ന്ന വോ​ളി​ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ, ഫി​ലി​പ്പീ​ൻ, നേ​പ്പാ​ൾ, പാ​കി​സ്താ​ൻ, ശ്രീ​ല​ങ്ക, അ​മേ​രി​ക്ക, ജ​ർ​മ​നി, താ​യ്‌​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 12 പു​രു​ഷ ടീ​മു​ക​ളും, വ​നി​താ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ര​ണ്ട് ഫി​ലി​പ്പീ​ൻ​സ് ടീ​മു​ക​ളും മാ​റ്റു​ര​ച്ചു.

നി​ക് ന്യു​മാ​ൻ എ​ന്ന 65 കാ​ര​നാ​യ അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ, ജ​ർ​മ​നി, താ​യ്‌​ല​ൻ​ഡ്, ഫി​ലി​പ്പീ​ൻ​സ് എ​ന്നീ അ​ഞ്ചു രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി ക​ളി​ക്കാ​രെ അ​ണി നി​ര​ത്തി​യ ടീം ​നെ​റ്റ് വ​ർ​ത്ത് ടൂ​ർ​ണ​മെ​ന്റി​ലെ ആ​വേ​ശ​മാ​യി മാ​റി. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് വോ​ളി ഫൈ​റ്റേ​ർ​സ് ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ട വോ​ളി ഫൈ​റ്റേ​ഴ്സ് അ​ടു​ത്ത ര​ണ്ടു​സെ​റ്റും വി​ജ​യി​ച്ചു​കൊ​ണ്ട് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും പ്ര​തി​ഭ വോ​ളി​ബാ​ൾ കി​രീ​ടം നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി കെ.​എം.​സി.​സി കോ​ഴി​ക്കോ​ടി​ലെ ആ​സി​ഫ്, ബെ​സ്റ്റ് സ്പൈ​ക്ക​ർ വോ​ളി ഫൈ​റ്റേ​ഴ്സി​ലെ അ​ഭി​ലാ​ഷ്, ബെ​സ്റ്റ് സെ​റ്റ​ർ വോ​ളി ഫൈ​റ്റേ​ഴ്സി​ലെ സു​ബി​ൻ, ബെ​സ്റ്റ് ലി​ബ​റോ വോ​ളി ഫൈ​റ്റേ​ഴ്സി​ലെ ഫ​വാ​സ്, ബെ​സ്റ്റ് സെ​ർ​വ​ർ ദേ​ശ് പ​ർ​ദേ​ശ് പാ​കി​സ്താ​നി​ലെ ക​മാ​ൽ എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചാ​മ്പ്യ​ന്മാ​രാ​യ വോ​ളി ഫൈ​റ്റേ​ഴ്സി​നു​ള്ള പു​ര​സ്‌​കാ​രം പ്ര​തി​ഭ മു​ഖ്യ ര​ക്ഷാ​ധി​കാ​രി പി.​ശ്രീ​ജി​ത്തും, റ​ണ്ണ​ർ അ​പ്പാ​യ കെ.​എം.​സി.​സി കോ​ഴി​ക്കോ​ടി​നു​ള്ള പു​ര​സ്‌​കാ​രം പ്ര​തി​ഭ സെ​ക്ര​ട്ട​റി മി​ജോ​ഷ് മൊ​റാ​ഴ​യും കൈ​മാ​റി. ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത് സാ​മി ഹ​സ്സ​ൻ ഇ​ബ്രാ​ഹിം സൊ​വൈ​ദ്, ജ​യ​കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു. പ്ര​തി​ഭ മു​ഹ​റ​ഖ് മേ​ഖ​ല​ക്ക് കീ​ഴി​ലെ വോ​ളി ഫെ​സ്റ്റ് -3 ഒ​ഫീ​ഷ്യ​ൽ ക​മ്മി​റ്റി മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsPratibha Volley Fest
News Summary - Pratibha Volley Fest Season-3: Volley Fighters Are Champions Again
Next Story