കേരളീയ സമാജത്തിൽ പ്രതിഭയുടെ ‘ഒരുമയുടെ ഓണം’ അരങ്ങേറി
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഒരു മാസം നീളുന്ന ഓണാഘോഷ പരിപാടിയായ ‘ശ്രാവണം’ അരങ്ങിൽ. ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ ബഹ്റൈൻ പ്രതിഭ ‘ഒരുമയുടെ ഓണം’ കലാസന്ധ്യ അവതരിപ്പിച്ചു. പ്രതിഭയിലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങിയ കലാപ്രതിഭകളുടെ പ്രകടനം സദസ്സിനെ ആനന്ദത്തിൽ ആറാടിച്ചു. നമ്മുടെ മണ്ണ് സ്വാംശീകരിച്ച മതേതരത്വത്തിന്റെ ഉറവകളെ വറ്റിച്ചുകളയരുതെന്ന സന്ദേശമായിരുന്നു പ്രധാനമായും ‘ഒരുമയുടെ ഓണം’ നൽകിയത്.
പ്രതിഭ ഭാരവാഹികളും സമാജം ഭാരവാഹികളും ചേർന്ന സംയുക്ത നേതൃത്വത്തിന്റെ ഒത്തുചേരലോടെയാണ് ഔദ്യോഗിക പരിപാടിക്ക് തുടക്കം കുറിച്ചത്.പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ സംസാരിച്ചു. പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ മെഗാമാർട്ട് മാർക്കറ്റിങ് കോഡിനേറ്റർ വിഘ്നേഷിന് ഉപഹാരം കൈമാറി. പരിപാടി കൺവീനർ പ്രജിൽ മണിയൂർ നന്ദി പറഞ്ഞു.
തുടർന്ന് നാടകം, ഓണക്കളി, പൂരക്കളി, സിനിമാറ്റിക് ഡാൻസ്, സാരംഗി ശശിധരൻ, ശ്രീനിഷ് ശ്രീനിവാസൻ, അശ്വതി എന്നിവർ കൊറിയോഗ്രഫി ചെയ്ത വിവിധയിനം നൃത്തങ്ങൾ, സംഗീത നൃത്ത ശിൽപം, പ്രതിഭ - സ്വരലയയുടെ ഗാനമേള എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.