Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി ആർട്സ് ഡേ...

പ്രവാസി ആർട്സ് ഡേ കലാമത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
പ്രവാസി ആർട്സ് ഡേ കലാമത്സരം സംഘടിപ്പിച്ചു
cancel
camera_alt

സൗദത് ഇസ്മാഈൽ,. സിറാജ് പള്ളിക്കര, ബഷീർ, പി.എം അശ്റഫ്, ശിഹാബ് വെളിയങ്കോട്, റിൻഷാദ്, ഇർഷാദ്, ബിജി തോമസ്, ഫസലുറഹ്മാൻ, റിയാസുദ്ദീൻ

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ബഹ്റൈനിലെ പ്രവാസി മലയാളികൾക്കായി പ്രവാസി ആർട്സ് ഡേ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സുധി പുത്തൻവേലിക്കര, ദീപ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും പ്രവാസി ആർട്സ് ഡേ കോഓഡിനേറ്റർ അൻസാർ തയ്യിൽ നന്ദിയും പറഞ്ഞു.

വിവിധ മത്സരങ്ങളിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർ: കവിതാലാപനം: സൗദത് ഇസ്മാഈൽ, സിറാജ് പള്ളിക്കര, ബഷീർ. ലളിത ഗാനം: ബഷീർ, പി.എം അശ്റഫ്, തസ്നിയ റുബൈദ്. മാപ്പിളപ്പാട്ട്: ശിഹാബ് വെളിയങ്കോട്, റിൻഷാദ്, അബ്ദുൽ റഊഫ്. പ്രസംഗ മത്സരം: ഇർഷാദ്, ബിജി തോമസ്, ഫസലുറഹ്മാൻ, റിയാസുദ്ദീൻ. സുധി പുത്തൻവേലിക്കര, ഫിറോസ് തിരുവത്ര, ദീപ ജയചന്ദ്രൻ, അബ്ദുൽ ഗഫൂർ തൃത്താല, അബ്ദുൽ സലാം, ഇ.കെ സലീം, എ.എം ഷാനവാസ് എന്നിവർ വിധികർത്താക്കളായിരുന്നു. ഗഫൂർ മൂക്കുതല, പി. ജാഫർ, ഇജാസ്, ബാസിം, ഇർഷാദ് കോട്ടയം, ഹാഷിം, ഫസലുറഹ്മാൻ, ഷുഐബ്, അനസ് കാഞ്ഞിരപ്പള്ളി എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Arts DayArt Competition
News Summary - Pravasi Arts Day Art Competition
Next Story