പ്രവാസി ഗൈഡൻസ് ഫോറം 14ാം വാർഷികം
text_fieldsമനാമ: ബഹ്റൈനിലെ സർട്ടിഫൈഡ് കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ 14ാം വാർഷികം സംഘടിപ്പിച്ചു. കേരള കാത്തലിക്ക് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഡെയ്ലി ട്രൈബ്യൂൺ, ഫോർ പി.എം, സ്പാക് ചെയർമാൻ പി. ഉണ്ണികൃഷ്ണന് കർമ ജ്യോതി പുരസ്കാരം സമ്മാനിച്ചു.
ചടങ്ങിൽ ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. ഡോ. ജോൺ പനക്കൽ, പ്രദീപ് പുറവങ്കര, ഡോ. ബാബു രാമചന്ദ്രൻ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ആശംസകൾ നേർന്നു. സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പി.ജി.എഫ് ജ്വവൽ അവാർഡ് ലത്തീഫ് ആയേഞ്ചരിക്കും പി.ജി.എഫ് പ്രോഡിജി അവാർഡ് ബിജു തോമസിനും, മികച്ച കൗൺസിലർക്കുള്ള അവാർഡ് എം.എ. ജസീലക്കും മികച്ച ഫാക്കല്റ്റി പുരസ്കാരം വിമല തോമസിനും മികച്ച സാമൂഹികപ്രവർത്തകനുള്ള അവാർഡ് പ്രദീപ് പതേരിക്കും മികച്ച കോഓഡിനേറ്റർക്കുള്ള പുരസ്കാരം രശ്മി എസ്. നായർക്കും സമ്മാനിച്ചു.
പി.ജി.എഫിന്റെ വിവിധ പരിശീലന പദ്ധതികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. വൈവിധ്യാമാർന്ന കലാപരിപാടികളും ശ്രദ്ധേയമായി. വിശ്വനാഥൻ ഭാസ്കരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇവന്റ് കൺവീനർ ജയശ്രീ സോമനാഥ്, പ്രോഗ്രാം കൺവീനർ മുഹ്സിന എന്നിവർ പരിപാടിയുടെ വിവിധ സെഷനുകൾക്ക് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ 2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളും സ്ഥാനമേറ്റെടുത്തു. ലത്തീഫ് കോലിക്കൽ പ്രസിഡന്റായും വിമല തോമസ് ജനറൽ സെക്രട്ടറിയായുമായുള്ള കമ്മിറ്റിയാണ് നിലവിൽവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.