പ്രവാസി ഗൈഡൻസ് ഫോറം 10ാം വാർഷികം 25ന്
text_fieldsമനാമ: ബഹ്റൈനിലെ പരിശീലനം നേടിയ കൗൺസിലർമാരുടെ സംഘടനയായ ‘പ്രവാസി ഗൈഡൻസ് ഫോറ’ത്തിെൻറ 10ാം വാർഷികാഘോഷങ്ങ ൾ ഇൗ മാസം 25ന് വൈകീട്ട് 7.30 മുതൽ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേള നത്തിൽ അറിയിച്ചു. എം.ജി യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജെയിംസ്, ഹയർ സെക്കൻററി വകുപ്പ് മുൻ ഡയറക്ട ർ ജെയിംസ് ജോസഫ് എന്നിവർ മുഖ്യാതിഥികളായി പെങ്കടുക്കും.
ഇതോടനുബന്ധിച്ച് ഗൈഡൻസ് ഫോറം വിവിധ അവാർഡുകളും പ്രഖ്യാപിച്ചു. ‘കർമജ്യോതി’ അവാർഡിന് സാമൂഹിക പ്രവർത്തകനും ‘െഎമാക്’ ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്ത് അർഹനായി. ‘പ്രതിഭ’ അവാർഡ് രമേഷ് നാരായണൻ, ഷീബ മനോജ് എന്നിവർ പങ്കിട്ടു. മികച്ച കൗൺസിലർ, മികച്ച അധ്യാപകൻ, മികച്ച കോഒാഡിനേറ്റർ അവാർഡുകൾ യഥാക്രമം സജി ജോൺ, അമൃത രവി, രാധാമണി സോമരാജൻ എന്നിവർ നേടി. സംഘടന നടത്തിയ പരിപാടികളിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർഥികൾക്ക് മെഡലുകൾ സമ്മാനിക്കും.
പ്രവാസലോകത്തെ ആത്മഹത്യ പ്രശ്നത്തിൽ സംഘടന കാര്യക്ഷമായി ഇടപെട്ടതായി ഭാരവാഹികൾ പറഞ്ഞു. നിരവധി പേർക്ക് കൗൺസിലിങ് നൽകി ജീവിതത്തിലേക്ക് തിരികെ കൊ ണ്ടുവരാനായെന്നും അവർ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ, ഡോ.ജോൺ പനക്കൽ (പ്രവാസി ഗൈഡൻസ് ഫോറം ഉപദേശക സമിതി ചെയർമാൻ), പ്രദീപ് പുറവങ്കര, ലത്തീഫ് ആയഞ്ചേരി, പ്രദീപ് പതേരി, ക്രിസോസ്റ്റം ജോസഫ്, രമേഷ് നാരായണൻ, ഡോ. ശ്യാം കുമാർ, റീന ബിജു, വിശ്വനാഥൻ ഭാസ്കരൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.