പ്രവാസി ഗൈഡൻസ് ഫോറം പതിനഞ്ചാം വാർഷികം സംഘടിപ്പിച്ചു
text_fieldsപ്രവാസി ഗൈഡൻസ് ഫോറം വാർഷികാഘോഷം
മനാമ: ബഹ്റൈനിലെ സർട്ടിഫൈഡ് കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പതിനഞ്ചാം വാർഷികം സംഘടിപ്പിച്ചു. കേരള കാത്തലിക് അസോസിയേഷനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പ്രമുഖ സാമൂഹികപ്രവർത്തകൻ മനോജ് വടകരക്ക് പി.ജി.എഫ് കർമജ്യോതി പുരസ്കാരം സമ്മാനിച്ചു. ഇ.കെ. സലീമിന് ചടങ്ങിൽ പി.ജി.എഫ് ജുവൽ പുരസ്കാരം നൽകി.
പി.ജി.എഫ് ജനറൽ സെക്രട്ടറി വിമല തോമസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ലത്തീഫ് കെ അധ്യക്ഷത വഹിച്ചു. പി.ജി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ജോൺ പനക്കൽ, വർക്കിങ് ചെയർമാൻ പ്രദീപ് പുറവങ്കര എന്നിവർ സംസാരിച്ചു. സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പി.ജി.എഫ് പ്രോഡിജി അവാർഡ് ജയശ്രീ സോമനാഥൻ, മുഹ്സിന മുജീബ് എന്നിവർ കരസ്ഥമാക്കി. മികച്ച ഫാക്കൽറ്റി പുരസ്കാരം ബിജു തോമസ്, ബിനു ബിജു എന്നിവർക്കും മികച്ച കൗൺസിലർ പുരസ്കാരം ലീബ ചെന്തുരുത്തിക്കും നൽകി. ഉണ്ണികൃഷ്ണനാണ് മികച്ച മെന്റർ പുരസ്കാരം നേടിയത്. പി.ജി.എഫ് അംഗങ്ങളിലെ മികച്ച സാമൂഹികപ്രവർത്തകനുള്ള അവാർഡ് ഫാസിൽ താമരശ്ശേരിക്ക് സമ്മാനിച്ചു. പി.ജി.എഫിന്റെ യൂത്ത് ലീഡർഷിപ് പ്രോഗ്രാം, മലയാളം പാഠശാല എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഈവന്റ് കൺവീനർ ജസീല മുജീബ്, പ്രോഗ്രാം കൺവീനർ മുഹ്സിന മുജീബ് എന്നിവർ പരിപാടിയുടെ വിവിധ സെഷനുകളിൽ നന്ദി രേഖപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.