പ്രവാസികളുടെ യാത്രാ സ്വപ്നങ്ങൾക്ക് ചിറകേകി ഇന്ത്യൻ ക്ലബ്ബും
text_fieldsമനാമ: കോവിഡ് പ്രതിസന്ധി മൂലം പ്രയാസം അനുഭവിക്കുന്ന പ്രവാസികളെയും കൊണ്ട് ഇന്ത്യൻ ക്ലബ് ചാർട്ടർ ചെയ്ത വിമാനം നാട്ടിലേക്ക് പറന്നു. രാവിലെ 9.30 ന് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 172യാത്രക്കാരുമായി കോഴിക്കോേട്ടക്കാണ് വിമാനം പുറപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിലെ അഞ്ചിടത്തേക്കാണ് ഇന്ത്യൻ ക്ലബ് വിമാനങ്ങൾ ചാർട്ടർ ചെയ്തിരിക്കുന്നത്.പ്രവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കുവാൻ വേണ്ടി ഇന്ത്യൻ ക്ലബ് മുന്നിട്ടിറങ്ങുകയായിരുന്നു എന്ന് പ്രസിഡൻറ് സ്റ്റാലിൻ ജോസഫും സെക്രട്ടറി ജോബ് എം.ജെയും പറഞ്ഞു.
അജി ഭാസി, സാനി പോൾ, അനീഷ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഇന്ത്യൻ ക്ലബ് അസി. ട്രഷറർ വിനോദ് തമ്പി, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ക്ലബ് വൈസ് പ്രസിഡൻറ് മാർഷൽ ദാസൻ, ബാഡ്മിൻറൺ സെക്രട്ടറി സുനീഷ് കല്ലിങ്കൽ, ബ്ലസൻ ജോയ്, എന്നിവർ സഹായത്തിന് ഒപ്പമുണ്ടായിരുന്നു. സർക്കാറിെൻറയും എംബസിയുടെയും മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്. ജോലി നഷ്ടമായവർ, ഗർഭിണികൾ, സന്ദർശക വിസയിൽ എത്തിയവർ തുടങ്ങിയവരാണ് ആദ്യ വിമാനത്തിൽ ഉണ്ടായിരുന്നത്. മറ്റു സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ പുറപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു. കൊച്ചിയിലേക്കുള്ള വിമാനം ഈ മാസം 19ന് തന്നെ പുറപ്പെടാൻ ഒരുക്കമാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.