പ്രവാസി ലീഗൽ സെൽ മികച്ച പ്രവർത്തക പുരസ്കാരം അഡ്വ. സോണിയ സണ്ണിക്ക്
text_fieldsപ്രവാസി ലീഗൽ സെൽ മികച്ച പ്രവർത്തക പുരസ്കാരം അഡ്വ. സോണിയ സണ്ണിക്ക്മനാമ: പ്രവാസി ലീഗൽ സെല്ലിന്റെ 2023ലെ ഏറ്റവും മികച്ച പ്രവർത്തക പുരസ്കാരം അഡ്വ. സോണിയ സണ്ണിക്ക്. വിദേശ തൊഴിൽ തട്ടിപ്പിലും മറ്റും അകപ്പെട്ട നൂറുകണക്കിന് ഇരകൾക്ക് നിയമസഹായം നൽകിയതുൾപ്പെടെയുള്ള പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം അഡ്വ. സോണിയ സണ്ണിക്ക് നൽകുന്നത് എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. എറണാകുളം ജില്ല കൺസ്യൂമർ കമീഷൻ അധ്യക്ഷൻ ഡി.ബി. ബിനുവും മുൻ കേരള മനുഷ്യാവകാശ കമീഷൻ അധ്യക്ഷനും ഇപ്പോൾ പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ അധ്യക്ഷനുമായ ജഡ്ജ് മോഹനദാസും ചേർന്നാണ് ഈ പുരസ്കാരം നൽകിയത്.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാറിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. ലോകത്തെമ്പാടും പ്രതിനിധികളുള്ള പ്രവാസി ലീഗൽ സെൽ യു.കെ ചാപ്റ്റർ അധ്യക്ഷയാണ് അഡ്വ. സോണിയ സണ്ണി. പ്രവാസ മേഖലയിൽ പ്രതിബദ്ധതയുള്ള കൂടുതൽ ആളുകളെ ഉൾപ്പെടുത്തി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുമെന്ന് ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.