പ്രവാസി ലീഗൽ സെൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
text_fieldsമനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻന്റെയും സഹകരണത്തോടെ കണക്റ്റിങ് പീപ്പിൾ ബോധവത്കരണ പരിപാടിയുടെ ആറാമത്തെ എഡിഷൻ സംഘടിപ്പിച്ചു.
ഉമൽ ഹസത്തുള്ള കിംസ് ഹെൽത്ത് ആശുപത്രി ഓഡിറ്റോറിയത്തിൽവെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എൽ.എം.ആർ.എയിൽനിന്നും ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനിൽനിന്നും പത്തോളം പ്രതിനിധികൾ ലേബർ നിയമങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങളിലെ പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.
പരിപാടിയോടനുബന്ധിച്ച് കിംസ് ഹെൽത്ത് ആശുപത്രിയുടെ യൂറോളജിസ്റ്റ് ഡോ. മഹേഷ് കൃഷ്ണസ്വാമി പുരുഷന്മാരുടെ ആരോഗ്യപരിപാലനത്തെക്കുറിച്ചും സംസാരിച്ചു. പല രാജ്യങ്ങളിൽനിന്നുമുള്ള പ്രവാസികൾ അവരുടെ സംശയങ്ങൾ ഉന്നയിക്കുകയും എല്ലാ ചോദ്യങ്ങൾക്കും എൽ.എം.ആർ.എ, ഐ.ഒ.എം അധികൃതർ കൃത്യമായ ഉത്തരം നൽകുകയും ചെയ്തു.
മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ചോദ്യോത്തരവേള നിയന്ത്രിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.