പെരുന്നാൾ ദിവസം ഉച്ചഭക്ഷണമൊരുക്കി ഗൾഫ് മലയാളി ഫെഡറേഷൻ
text_fieldsമലയാളി ഫെഡറേഷൻ ബഹ്റൈൻ ചാപ്റ്റർ തൊഴിലാളി സഹോദരങ്ങൾക്ക് പെരുന്നാൾ ദിനം ഭക്ഷണം വിതരണം ചെയ്യുന്നു
മനാമ: വിവിധ ഗൾഫ് രാജ്യങ്ങളെ കോർത്തിണക്കിയ ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ചാപ്റ്റർ തൊഴിലാളി സഹോദരങ്ങൾക്ക് പെരുന്നാൾ ദിനം ഭക്ഷണം വിതരണം ചെയ്തു. തൂബ്ലിയിലെ തൊഴിലാളി സഹോദരങ്ങൾക്ക് ഹമൂദ് ക്യാമ്പിൽ വെച്ചാണ് ഉച്ചഭക്ഷണം വിതരണം നടത്തിയത്.
ജി.സി.സിയിലുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക മേഖലയിലും ഗൾഫ് മലയാളി ഫെഡറേഷൻ സജീവമാണ്. ജി.സി.സിയിലെ ഏത് വിഷയങ്ങൾക്കും നേരിട്ട് കണ്ണികളുള്ള സംഘടനയുടെ കീഴിൽ റമദാൻ മാസത്തിലും നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സാമൂഹ്യ വിഷയങ്ങളിലും സജ്ജരാണ്.
ഭക്ഷണ വിതരണ പരിപാടിയിൽ ബഹ്റൈൻ ചാപ്റ്റൻ ഭാരവാഹികളായ അജീഷ് കെ.വി, നെജീബ് കടലായി, സുരേഷ്, കാസിംപാടത്തെ കായിൽ, അൻവർ കണ്ണൂർ, മാത്യു ജോസഫ്, ജയിംസ് വർഗീസ്, സലാം മമ്പ്ര, വനിതാ ഭാരവാഹികളായ, സുഹറ ശരീഫ്, മേരി വർഗീസ്, ഡെയ്സി ജോസ്, ജൂലിയറ്റ്, ശാരദ വിജയ്, സുമ അനീഷ് എന്നിവർ സഹകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.