കേരളത്തിന് കൈതാങ്ങാകാൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക -ലോക കേരള സഭായോഗം
text_fieldsമനാമ: സമാനതകളില്ലാത്ത പ്രകൃതി ദുരന്തം നേരിട്ട കേരളത്തെ സഹായിക്കാന്‍ എല്ലാ പ്രവാസി മലയാളി സംഘടനകളും രംഗത്തിറ ങ്ങണമെന്ന് ലോക കേരളസഭ ബഹ്‌റൈന്‍ അംഗങ്ങളുടെ യോഗം അഭ്യര്‍ഥിച്ചു. പ്രളയക്കെടുതിയെ കൂട്ടായി അതിജീവിക്കാനുള്ള സംസ്ഥാനത്തിെൻറ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച യോഗം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ അഭ്യര്‍ഥിച്ചു. നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയത്തിനാണ് കേരളം കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചത്. അതിെൻറ കെടുതികളില്‍ നിന്ന് പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് പ്രളയ വാര്‍ഷികത്തില്‍ കനത്ത പേമാരിയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.
സുമനസുകളായ പ്രവാസികള്‍ ഇപ്പോള്‍ തന്നെ സഹായം നല്‍കുന്നുണ്ട്. അത് കൂടുതല്‍ ഊര്‍ജിതമാക്കണം. എത്ര ചെറിയ തുകയായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം. അതിന് എല്ലാ പ്രവാസി സംഘടനകളുടെയും പ്രവാസികളുടെയും പിന്‍തുണയും സഹായവും ഉണ്ടാവണമെന്ന് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക കേരള സഭാ അംഗങ്ങളായ സിവി നാരായണന്‍-39281773, സുബൈര്‍ കണ്ണൂര്‍-39682974 എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.