വർണാഭമായി പ്രവാസിമിത്ര നിറക്കൂട്ട്
text_fieldsമനാമ: പ്രവാസിമിത്ര സംഘടിപ്പിച്ച നിറക്കൂട്ട് കലാ സാംസ്കാരിക സായാഹ്നം സ്ത്രീ പങ്കാളിത്തത്താൽ ശ്രദ്ധേയമായി.
സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധരുമായ ഒത്തൊരുമയുള്ള ഒരു സ്ത്രീ കൂട്ടായ്മയിൽ എത്താൻ കഴിഞ്ഞത് വലിയ സന്തോഷം നൽകുന്നുവെന്ന് പ്രവാസിമിത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച ബഹ്റൈനിലെ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തക ഷെമിലി പി. ജോൺ പറഞ്ഞു. പ്രവാസി സ്ത്രീകളുടെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കാനും അവരുടെ വ്യക്തിത്വ വികാസത്തിനും തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള സംസ്കാരിക സേവന പ്രവർത്തനങ്ങൾ നടത്തുന്ന ചടുലവും കർമനിരതരുമായ പ്രവാസി സ്ത്രീ സമൂഹത്തിന്റെ വിശാലമായ പൊതു പ്ലാറ്റ്ഫോമാണ് പ്രവാസിമിത്ര ലക്ഷ്യം വെക്കുന്നതെന്ന് അധ്യക്ഷതവഹിച്ച പ്രവാസിമിത്ര പ്രസിഡന്റ് വഫ ഷാഹുൽ പറഞ്ഞു.
പ്രവാസിമിത്ര ജനറൽ സെക്രട്ടറി സഞ്ജു സാനു സ്വാഗതമാശംസിച്ചു. സാഹിത്യ സാംസ്കാരിക മേഖലകളിലെ പെൺസാന്നിധ്യങ്ങളായ സബിന കാദർ, ജയനി ജോസ്, ഉമ്മു അമ്മാർ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് ലിഖിത ലക്ഷ്മൺ നിയന്ത്രിച്ച നിറക്കൂട്ടിന് ഷിജിന ആഷിക് നന്ദി പറഞ്ഞു.
സിഞ്ച് പ്രവാസി സെന്ററിൽ നടന്ന നിറക്കൂട്ടിനെ വർണാഭമാക്കി സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. റെനി, നാസ്നിൻ, ആബിദ, സുമയ്യ ഇർഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.