Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ൻ​റ​ൺ: സു​ജി​ത് സു​ര​ൻ, ഫൈ​സ​ൽ സ​ലീം ജേ​താ​ക്ക​ൾ

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ൻ​റ​ൺ: സു​ജി​ത് സു​ര​ൻ, ഫൈ​സ​ൽ സ​ലീം ജേ​താ​ക്ക​ൾ
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ൻ​റ​ൺ ജേ​താ​ക്ക​ൾ

മ​നാ​മ: ബ​ഹ്റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് പ്ര​വാ​സി ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെ​ന്റി​ലെ അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ സു​ജി​ത് സു​ര​ൻ - ഫൈ​സ​ൽ സ​ലീം ടീം ​ജേ​താ​ക്ക​ളാ​യി. ഷാ​കി​ർ - ഷാ​ൻ ടീം ​റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി​ക്ക് അ​ർ​ഹ​രാ​യി.

വി​ജ​യി​ക​ൾ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം, ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ ഷാ​ഹു​ൽ ഹ​മീ​ദ്, മെ​ഡ്കെ​യ​ർ ക​ൺ​വീ​ന​ർ മ​ജീ​ദ് ത​ണ​ൽ, പ്ര​വാ​സി മി​ത്ര നേ​താ​ക്ക​ളാ​യ വ​ഫ ഷാ​ഹു​ൽ, ലി​ഖി​ത ല​ക്ഷ്മ​ൺ, സ​ഞ്ജു സാ​നു എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ ബാ​ഡ്മി​ൻ​റ​ൺ ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെൻറ് യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് അ​നീ​സ് വി.​കെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സ​ഈ​ദ് റ​മ​ദാ​ൻ, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, ബ​ഷീ​ർ വൈ​ക്കി​ല​ശ്ശേ​രി, അ​മീ​ൻ ആ​റാ​ട്ടു​പു​ഴ, മൊ​യ്തു ടി.​കെ, അ​ബ്ബാ​സ് മ​ല​യി​ൽ, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, ആ​ശി​ക്ക് എ​രു​മേ​ലി എ​ന്നി​വ​ർ ക​ളി​ക്കാ​രെ അ​ഭി​വാ​ദ്യം ചെ​യ്തു.​ബാ​ഡ്മി​ൻ​റ​ൺ ഏ​ഷ്യ സ​ർ​ട്ടി​ഫൈ​ഡ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​മ്പ​യ​ർ ഷാ​നി​ൽ അ​ബ്ദു​റ​ഹീം, ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റ​ഡ് അ​മ്പ​യ​ർ​മാ​രാ​യ അ​ൻ​വ​ർ, റ​ഷീ​ദ്, ഫൈ​സ​ൽ എ​ന്നി​വ​ർ ക​ളി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayWinnersPravasi Welfare Badminton
News Summary - Pravasi Welfare Badminton
Next Story