ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ അനുശോചിച്ചു
text_fieldsമനാമ: രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അക്കാദമിക മേഖലയിലും ഉദ്യോഗരംഗത്തും തനത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ അനുശോചിച്ചു. 1991ലെ നരസിംഹറാവു ഗവണ്മെന്റിൽ ധനകാര്യ മന്ത്രിയായും 2004ൽ ഇന്ത്യൻ പ്രധാനമന്ത്രിയായുമുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശം തീർത്തും അപ്രതീക്ഷിതമായിരുന്നു.
2016 നവംബർ 8ന് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ മുഴുവൻ നോക്കുകുത്തിയാക്കി നോട്ട് നിരോധനം നടപ്പാക്കിയപ്പോൾ അതിനോട് ചുരുങ്ങിയ വാക്കുകളിൽ, എന്നാൽ ഏറ്റവും പ്രഹരശേഷിയുള്ള വാക്കുകളാൽ പാർലമെന്റിൽ പ്രതികരിച്ച ഡോ. മൻമോഹൻ സിങ്ങിനെ രാജ്യം മറക്കാനിടയില്ല.
മൃദുഭാഷിയായ അദ്ദേഹം എക്കാലത്തും മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിക്കുകയും തന്റേതായ ഭരണ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്തു. സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗം രാജ്യത്തെ സംബന്ധിച്ച് വലിയ നഷ്ടംതന്നെയായിരിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രവാസി വെൽഫെയർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.