ജില്ല അസോസിയേഷനുകളുടെ ഒന്നിപ്പുമായി പ്രവാസി വെൽഫെയർ
text_fieldsമനാമ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ഒന്നിപ്പ് എന്ന പേരിൽ ബഹ്റൈനിലെ സാമൂഹിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ല അസോസിയേഷനുകളുടെ സംഗമം സംഘടിപ്പിക്കുന്നു.
നവംബർ മൂന്നിന് വൈകീട്ട് ആറുമണിക്ക് സിഞ്ചിലുള്ള പ്രവാസി സെന്ററിൽ നടക്കുന്ന ഒന്നിപ്പിൽ ജില്ല അസോസിയേഷനുകളുടെ പ്രതിനിധി സംഗമവും കേരളത്തെ കുറിച്ചുള്ള പുതിയ പ്രതീക്ഷകളും വിലയിരുത്തലുകളും പങ്കുവെക്കുന്ന നവകേരളം ചർച്ചാസദസ്സും കലാ സാംസ്കാരിക സദസ്സും ഉണ്ടായിരിക്കുമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.